Indian Cooperator

സഹകരണമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രനീക്കത്തിനെതിരെ ഒന്നിച്ചുള്ള ചെറുത്തുനില്‍പ് വേണം -കെ.സി.ഇ.യു.

സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന യോജിച്ച ശ്രമങ്ങളെ കരുതിയിരിക്കണമെന്നു കേരള കോഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു ) സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളെ വഴിവിട്ട മാര്‍ഗങ്ങളിലൂടെ നിയന്ത്രണത്തിലാക്കാനും തകര്‍ക്കാനുമാണു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. പുതുതായി അധികാരമേറിയ യു.ഡി.എഫ്.സര്‍ക്കാര്‍ ഇതിനെ പിന്തുണയ്ക്കുകയാണ്. ഇത് അത്യന്തം ആശങ്കാജനകമായ സാഹചര്യമാണു സൃഷ്ടിക്കുന്നത്. സഹകരണമേഖല ജനജീവിതത്തിന്റെ സമസ്തരംഗങ്ങളിലെയും നിറസാന്നിധ്യമാണ്. സംസ്ഥാനത്തെ ബാങ്കിങ്പ്രവര്‍ത്തനത്തിന്റെ 35 ശതമാനം കൈകാര്യം ചെയ്യുന്നതു സഹകരണസ്ഥാപനങ്ങളാണ്. മന്‍മോഹന്‍സിങ്ഭരണത്തിനു പിന്നാലെ മോദിസര്‍ക്കാരും സഹകരണമേഖലയെ വരുതിയിലാക്കാനാണു ശ്രമിക്കുന്നത്. കേന്ദ്രസഹകരണമന്ത്രാലയ രൂപവത്കരണശേഷമുള്ള പദ്ധതികള്‍ ഈ ഉദ്ദേശ്യത്തിലുള്ളവയാണ്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കു കോമണ്‍ബൈലോ, കോമണ്‍ സോഫ്റ്റ്‌വെയര്‍ എന്നിവ നടപ്പാക്കുന്നതു കൃത്യമായ അജണ്ടയുടെ ഭാഗമാണ്. 2023 ലെ മള്‍ട്ടിസ്റ്റേറ്റ് സഹകരണനിയമഭേദഗതിയിലൂടെ ഇത്തരം സംഘങ്ങള്‍ വ്യാപകമാക്കുകയാണു കേന്ദ്രസര്‍ക്കാര്‍. നിയന്ത്രണമില്ലാത്ത ഈ സംഘങ്ങള്‍ സംസ്ഥാനത്തെ നിക്ഷേപവായ്പാ സംഘങ്ങള്‍ക്കു ഭീഷണിയാണ്. ഇവയെ സഹായിക്കുന്നതാണു നാഷണല്‍ കോഓപറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നിയമഭേദഗതി.

സഹകരണമേഖലയെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും കഴിഞ്ഞ പത്തു വര്‍ഷം എല്‍.ഡി.എഫ്.സര്‍ക്കാര്‍ പ്രതിരോധിച്ചു. എന്നാല്‍, യു.ഡി.എഫ്.സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വിതരണച്ചുമതല സഹകരണസംഘങ്ങളില്‍നിന്നു മാറ്റാന്‍ തീരുമാനിച്ചു. മില്‍മയുടെ ഭരണസമിതികള്‍ പിരിച്ചുവിട്ടതും കേരള ദിനേശ്ബീഡി സഹകരണസംഘം ചെയര്‍മാനെ മാറ്റിയതും അപകടകരമായസൂചനയാണ്. ഇതിനെതിരെ എല്ലാ വിഭാഗത്തിന്റെയും യോജിച്ച ചെറുത്തുനില്‍പ് വളര്‍ത്തിക്കൊണ്ടുവരണം കോഴിക്കോട്ടു നടക്കുന്ന കെ.സി.ഇ.യു.വിന്റെ 31ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Related posts

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

Indian Cooperator

ജനപക്ഷഭരണം തുടരണംഎന്ന സന്ദേശവുമായികനല്‍ കലാജാഥപ്രയാണമാരംഭിച്ചു

Indian Cooperator

സഹകരണ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത

Indian Cooperator
error: Content is protected !!