Indian Cooperator

കാംപ്‌കോവിന് 3,735 കോടി രൂപ വിറ്റുവരവ്; ഓഹരിയുടമകള്‍ക്ക് 14 ശതമാനം ലാഭവീതം

കേരളം, കര്‍ണാടക പ്രവര്‍ത്തനപപരിധിയായുള്ള കേന്ദ്ര അടയ്ക്ക, കൊക്കോ വിപണനസംസ്‌കരണ സഹകരണ ലിമിറ്റഡിന് ( CAMPCO ) 202526 സാമ്പത്തികവര്‍ഷത്തില്‍ 3,735 കോടി രൂപയുടെ വിറ്റുവരവ്. നികുതിക്കു മുമ്പുള്ള സംഘത്തിന്റെ ലാഭം 49.62 കോടി രൂപയാണ്. ഇതേത്തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് 14 ശതമാനം ലാഭവീതം നല്‍കാന്‍ ഭരണസമിതിയോഗം ശുപാര്‍ശ ചെയ്തു. 202425 സാമ്പത്തികവര്‍ഷം മൊത്തം വിറ്റുവരവ് 3,631 കോടി രൂപയായിരുന്നു. നികുതിക്കു മുമ്പുള്ള ലാഭം 51.85 കോടി രൂപയും. കഴിഞ്ഞ കൊല്ലം എട്ടു ശതമാനമായിരുന്നു ലാഭവിഹിതം.

അടയ്ക്കാവിപണനവും സംസ്‌കരണവുമാണു സംഘത്തിനു ലാഭം കൊണ്ടുവരുന്നത്. 202526 ല്‍ 2,924.32 കോടി രൂപയുടെ 58,742.76 മെട്രിക് ടണ്‍ അടയ്ക്കയാണു കാംപ്‌കോ സംഭരിച്ചത്. ഇതില്‍ 2,985.19 കോടി രൂപ വിലവരുന്ന 59,088.64 മെട്രിക് ടണ്‍ ഉത്പന്നങ്ങള്‍ വിറ്റു. രാജ്യത്തേക്ക് അടയ്ക്കയുടെ ഇറക്കുമതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്താണു കാംപ്‌കോ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണു ശ്രദ്ധേയമായ കാര്യം. കാംപ്‌കോയുടെ കൊക്കോ, ചോക്കളേറ്റ് ബിസിനസ്സും അഭിവൃദ്ധിപ്പെടുന്നുണ്ട്. കയറ്റുമതിയുള്‍പ്പെടെ 488.65 കോടി രൂപയുടെ കൊക്കോ, ചോക്കളേറ്റ് ഉത്പന്നങ്ങളാണ് ഈ വര്‍ഷം വിറ്റത്.

കേരളത്തിലെയും കര്‍ണാടകത്തിലെയും അടയ്ക്ക, കൊക്കോ കര്‍ഷകരെ സഹായിക്കാനുള്ള ഈ സഹകരണസംഘം 1973 ലാണു സ്ഥാപിതമായത്. അടയ്ക്കയും കൊക്കോയും സംഭരിച്ച്, സംസ്‌കരിച്ച്, വിപണനം നടത്തുകയാണു സംഘത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍. ഇപ്പോള്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘമായി മാറിയ കാംപ്‌കോയ്ക്കു ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരില്‍ വലിയൊരു ചോക്ക്‌ളേറ്റ് നിര്‍മാണക്കമ്പനിയുമുണ്ട്. ആസ്ഥാനം മംഗളൂരുവാണ്. തുടക്കത്തില്‍ 35,000 കര്‍ഷകരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇപ്പോള്‍ അംഗസംഖ്യ 1,53,794 ആണ്.

Related posts

കര്‍ണാടകത്തിലെ സഹകരണആരോഗ്യപദ്ധതിയില്‍ ഇക്കൊല്ലം50 ലക്ഷം പേരെ ചേര്‍ക്കും

Indian Cooperator

നീലഗിരി സഹകരണ സംഘം വഴി ഊട്ടിഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്ക്

Indian Cooperator

യുപിഐ പെയ്‌മെന്റും ഡിജിറ്റല്‍ സേവനവും; കേരള ബാങ്ക് സഹകാര്‍ സാരഥിയില്‍ അംഗമായി

Indian Cooperator
error: Content is protected !!