Indian Cooperator

വര്‍ഷത്തെ സഹകരണ വകുപ്പിന്റെ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കാന്‍ സമയം നിശ്ചയിച്ച് രജിസ്ട്രാറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: 2026-27 സാമ്പത്തിക വര്‍ഷത്തില്‍ സഹകരണ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് നിര്‍ദേശം. സഹകരണ രജിസ്ട്രാര്‍ സെപ്റ്റംബര്‍ 16ന് പുറത്തിറക്കിയ സര്‍ക്കുലര്‍ നമ്പര്‍ 29/2026ല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയക്രമവും നിര്‍ദേശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിനത്തില്‍ 11,444 ലക്ഷം രൂപ, മൂലധന ഇനത്തില്‍ 3,491 ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 14,935 ലക്ഷം രൂപയുടെ വകയിരുത്തലാണുള്ളത്. ഈ തുക കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് എല്ലാ ജില്ലകളില്‍നിന്നും പദ്ധതി പ്രപ്പോസലുകള്‍ ക്ഷണിച്ചു. പദ്ധതി തീരുമാനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും വകുപ്പുതല നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമാണ് സര്‍ക്കുലര്‍ ലക്ഷ്യമിടുന്നത്.

വിവിധ പദ്ധതികള്‍ സംബന്ധിച്ച് മനസിലാക്കുന്നതിന് കൈപ്പുസ്തകവും ഫോമുകള്‍, റൂളുകള്‍ എന്നിവയും സഹകരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് 22 വിഭാഗങ്ങളിലാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഇതിന് പുറമെ, എന്‍.സി.ഡി.സി. പദ്ധതി പ്രകാരം ഒമ്പത് മേഖലകളിലും ധനസഹായം അനുവദിക്കുന്നുണ്ട്.

നിലവില്‍ സമര്‍പ്പിച്ച പ്രപ്പോസലുകളുടെ ന്യൂനത പരിഹരിക്കുന്നതിനും പുതിയ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനുമാണ് സഹകരണ സംഘങ്ങള്‍ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. ന്യൂനതാപരിഹരണത്തിനുള്ള തീരുമാനം 29നകം തീര്‍പ്പാക്കും. പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 15നകം സംഘങ്ങള്‍ താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. 31ന് രജിസ്ട്രാര്‍ ഇത് പരിശോധിച്ച് അംഗീകാരം നല്‍കും. പദ്ധതിനിര്‍വഹണം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് മന്ത്രി എം.ലിജു വിളിച്ചുചേര്‍ത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്.

Related posts

സഹകരണ മേഖലയിൽ ബോണസ് പ്രഖ്യാപിച്ചു; പരമാവധി 20 ശതമാനം

Indian Cooperator

സാമ്പത്തിക സഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; അര്‍ഹരായി കണ്ടെത്തിയത് 12 സംഘങ്ങള്‍

Indian Cooperator

സഹകരണ മേഖലയിലുള്ളവര്‍ വായിച്ചിരിക്കേണ്ട പുസ്തകം ‘ പാഠം, പഠനം, പ്രതിരോധം’- പ്രകാശനം 29ന്

Indian Cooperator
error: Content is protected !!