Indian Cooperator

വാമ്നികോമിലും എന്‍.സി.സി.ടി.യിലും അസി. രജിസ്ട്രാര്‍, അക്കൗണ്ട്സ് ഓഫീസര്‍, ഓഡിറ്റ് ഓഫീസര്‍ ഒഴിവുകള്‍

കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള പുണെ ( മഹാരാഷ്ട്ര ) യിലെ വൈകുണ്ഠ മേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ( VAMNICOM ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ( NCCT ) എന്നിവിടങ്ങളില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ അസി. രജിസ്ട്രാര്‍, അക്കൗണ്ട്സ് ഓഫീസര്‍, ഓഡിറ്റ് ഓഫീസര്‍ എന്നിവരെ ആവശ്യമുണ്ട്. 2026 ഒക്ടോബര്‍ 19 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി. ശമ്പളനിരക്ക്: 53,000 – 1,67,800 രൂപ. പരസ്യം പ്രസിദ്ധീകരിച്ച തീയതിയില്‍ ( 2026 സെപ്റ്റംബര്‍ 20 ) പ്രായം 56 വയസ്സില്‍ കവിയരുത്. തുടക്കത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും നിയമനം. എല്ലാ തസ്തികയിലും ഓരോ ഒഴിവാണുള്ളത്.

അസി. രജിസ്ട്രാര്‍: കേന്ദ്ര / സംസ്ഥാനസര്‍ക്കാരുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, അംഗീകൃത സര്‍വകലാശാലകള്‍, പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സമാനതസ്തികയില്‍ ജോലി ചെയ്യുന്നവരോ ലെവല്‍ ഏഴ് പേ മാട്രിക്സ് തസ്തികയില്‍ അഞ്ചു വര്‍ഷം പരിചയമുള്ളവരോ ആയിരിക്കണം.

അക്കൗണ്ട്സ് ഓഫീസര്‍: സി.എ.യോ സി.എം.എ. ( കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് ) യോഗ്യതയോ ഉണ്ടായിരിക്കണം. കേന്ദ്ര / സംസ്ഥാന സര്‍ക്കാരുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, അംഗീകൃത സര്‍വകലാശാലകള്‍, പരിശീലനസ്ഥാപനങ്ങള്‍ എന്നിവയില്‍ സമാനതസ്തികയില്‍ ജോലി ചെയ്യുന്നവരോ സര്‍ക്കാര്‍സ്ഥാപനത്തിലോ സഹകരണവകുപ്പിലോ സഹകരണസ്ഥാപനത്തിലോ അക്കൗണ്ട്സില്‍ / ഓഡിറ്റില്‍ ലെവല്‍ ഏഴ് പേ മാട്രിക്സില്‍ കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവൃത്തിപരിചയമുള്ളവരോ ആയിരിക്കണം.

ഓഡിറ്റ് ഓഫീസര്‍: സി.എ.യോ സി.എം.എ. ( കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് ) യോഗ്യതയോ ഉണ്ടായിരിക്കണം. കേന്ദ്ര / സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, അംഗീകൃത സര്‍വകലാശാലകള്‍, പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സമാനതസ്തികയില്‍ പ്രവര്‍ത്തിക്കുന്നവരോ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ / സഹകരണവകുപ്പ്, സഹകരണസ്ഥാപനം എന്നിവയില്‍ അക്കൗണ്ട്സിലോ ഓഡിറ്റിലോ ലെവല്‍ ഏഴ് പേ മാട്രിക്സില്‍ അഞ്ചു വര്‍ഷം പ്രവൃത്തിപരിചയമുള്ളവരോ ആയിരിക്കണം.

താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗികവിജ്ഞാപനത്തിലെ നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍സഹിതം അംഗീകൃത മാര്‍ഗത്തിലൂടെ (പ്രോപ്പര്‍ ചാനല്‍ ) അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും എന്‍.സി.സി.ടി.യുടെ / വാമ്നികോമിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. അസി. രജിസ്ട്രാര്‍, അക്കൗണ്ട്സ് ഓഫീസര്‍ എന്നിവരെ വാമ്നികോവിലും ഓഡിറ്റ് ഓഫീസറെ ഡല്‍ഹിയിലെ എന്‍.സി.സി.ടി. ആസ്ഥാനത്തുമായിരിക്കും നിയമിക്കുക.

Related posts

എന്‍.സി.ഇ.എല്ലില്‍ 16,408 സഹകരണസംഘങ്ങള്‍; വിദേശത്തേക്കയച്ചത്6,341 കോടി രൂപയുടെ ഉത്പന്നങ്ങള്‍

Indian Cooperator

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി; ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി സ്വീകരിക്കാം

Indian Cooperator

സഹാറഗ്രൂപ്പിന്റെ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 8,800 കോടി രൂപ തിരിച്ചുനല്‍കി

Indian Cooperator
error: Content is protected !!