Indian Cooperator

പലിശനിരക്ക്5.5 ശതമാനമാക്കിവര്‍ധിപ്പിച്ചു;വായ്പയെടുത്തവര്‍പ്രയാസത്തിലാകും

റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്കു ഹ്രസ്വകാലത്തേക്കു നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് ബുധനാഴ്ച 0.25 ശതമാനം ഉയര്‍ത്തി 5.5 ശതമാനമാക്കി. മൂന്നര വര്‍ഷത്തിനുശേഷം ഇതാദ്യമായാണു റിസര്‍വ് ബാങ്ക് പണനയനിര്‍ണയസമിതി അടിസ്ഥാന പലിശനിരക്കില്‍ വര്‍ധന വരുത്തിയത്. സാധാരണക്കാര്‍ക്കും വായ്പയെടുത്തവര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഈ നീക്കം തിരിച്ചടിയാണ്. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഇതിനു മുമ്പ് റിപ്പോനിരക്ക് വര്‍ധിപ്പിച്ചത് 2023 ഫെബ്രുവരിയിലാണ്.

പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിയന്ത്രിച്ചുനിര്‍ത്താനാണു റിസര്‍വ് ബാങ്ക് ശ്രമിക്കുന്നതെന്നു സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആറംഗ പണനയനിര്‍ണയസമിതിയുടെ മൂന്നു ദിവസത്തെ യോഗത്തിനുശേഷമാണു റിപ്പോനിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. പണനയനിര്‍ണയസമിതിയുടെ ഇനി വരുന്ന യോഗങ്ങളിലും പലിശനിരക്ക് കൂട്ടിയേക്കാമെന്നാണു പ്രവചനങ്ങള്‍. ബാങ്കില്‍നിന്നു വായ്പയെടുത്തവര്‍ക്കാകും ഇതു വലിയ തിരിച്ചടിയാവുക. ബുധനാഴ്ച റിസര്‍വ് ബാങ്കിന്റെ തീരുമാനം വന്നയുടനെ രാജ്യത്തെ ഓഹരിവിപണിയില്‍ ഇടിവുണ്ടായി. സെന്‍സെക്‌സ് അഞ്ഞൂറിലധികം പോയിന്റ് ഇടിഞ്ഞു. അതേസമയം, ബാങ്ക്ഓഹരികള്‍ വര്‍ധന കാണിച്ചു.

Related posts

ബാങ്കിങ് രംഗത്ത് വന്‍കിട വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാന്‍ പദ്ധതി തയ്യാറാക്കുന്നു

Indian Cooperator

എസ്.ബി.ഐ.യുടെ ഓഹരികളില്‍ 466 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമെന്ന് കണക്ക് കൂട്ടല്‍

Indian Cooperator

ഇടപാട് സുരക്ഷിതമാക്കാന്‍ എ.ഐ.; ഡിജിറ്റല്‍ സുരക്ഷയ്ക്ക് അഞ്ച് നിര്‍ദ്ദേശങ്ങള്‍

Indian Cooperator
error: Content is protected !!