Indian Cooperator

കയര്‍ മേഖലയിലേക്ക് വനിതാ സംരഭകര്‍; വിപണി ശക്തമാക്കാന്‍ ജില്ലകള്‍തോറും സ്റ്റാളുകള്‍ വരുന്നു

തിരുവനന്തപുരം: കയര്‍ മേഖലയിലേക്ക് പുതിയ വനിതാ സംരംഭകരെ ആകര്‍ഷിക്കുവാന്‍ പദ്ധതിയുമായി കയര്‍വകുപ്പ്. കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദന-വിതരണ മേഖലകളില്‍ ഉണര്‍വേകുന്ന പുതിയ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കയര്‍വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കയര്‍ വികസന ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ വനിതാ സംരഭകര്‍ക്ക് കയര്‍ മേഖലയില്‍ തൊഴില്‍ കണ്ടെത്തലും വിപണനം ശക്തമാക്കലുമാണ് ലക്ഷ്യം.

ചകിരി ഉത്പാദനത്തിലെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ പത്ത് പുതിയ കയര്‍ കണ്‍സോഷ്യം തുടങ്ങുന്നതിനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചു. ചകിരിയുടെ ലഭ്യതക്കുറവ് പരിഹരിച്ച് കയര്‍മേഖലയിലെ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം. ഇതിനായി ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പരമ്പരാഗത കയര്‍ മേഖലയെ സംരക്ഷിക്കുകയും, തൊഴിലാളികള്‍ക്ക് സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. കയര്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ആരംഭിച്ച ”കയറിന് ഒരു കൈത്താങ്” പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. വിപണി ആകര്‍ഷിക്കുന്നതിന് ജില്ലകള്‍ തോറും സ്റ്റാളുകള്‍ തുടങ്ങാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കയര്‍ഫെഡിനും കയര്‍ കോര്‍പറേഷനും നിര്‍ദേശം നല്‍കി. കയര്‍പിരി സംഘങ്ങളുടെ കുടിശിക നല്‍കുന്നതിനും കയര്‍ സംഘങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്നും തീരുമാനമെടുത്തു.

ആഭ്യന്തര-കയര്‍വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോപിനാഥന്‍ പിള്ള, അഡീഷണല്‍ കയര്‍ ഡയരക്ടര്‍ അനില്‍ കുമാര്‍ കെ.എസ്, കയര്‍ ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ. കെ.എസ്. ശിവകുമാര്‍, കയര്‍ പ്രോജക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Related posts

സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍

Indian Cooperator

കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മില്‍മ മലബാര്‍ യൂണിയന്‍ പിരിച്ചുവിട്ടു; രാഷ്ട്രീയലക്ഷ്യമെന്ന് വിമര്‍ശനം

Indian Cooperator

സഹകരണമേഖലയെക്കുറിച്ച് ആഴത്തിലുള്ള വിശകലനവുമായി എന്‍.കെ.രാമചന്ദ്രന്റെ പുസ്തകം; പ്രകാശനം 29ന്

Indian Cooperator
error: Content is protected !!