Indian Cooperator

നിക്ഷേപ സമാഹരണം ജനുവരി 15 മുതല്‍ ഫെബ്രുവരി 25വരെ; ലക്ഷ്യം 9000 കോടി

ഹകരണ വായ്പാമേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന മുദ്രാവാക്യവുമായി 46ാമത് നിക്ഷേപ സമാഹരണം 2026 ജനുവരി 15 ന് ആരംഭിക്കും. ഫെബ്രുവരി 25 വരെയാണ് നിക്ഷേപ സമാഹരണം നടക്കുക. സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക , ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപസമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണെന്ന് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു. കേരളാ ബാങ്കിലെ വ്യക്തിഗത നിക്ഷേപം വഴി 1000 കോടി രൂപയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടി രൂപയുമാണ് സമാഹരിക്കുക.

ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിടുന്നത് 1000 കോടി രൂപ. 800 കോടി നിശ്ചയിച്ച കോഴിക്കോടാണ് രണ്ടാമത്. സഹകരണ മേഖലയിലെ നിക്ഷേപം വര്‍ധിക്കുക, യുവതലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയും യജ്ഞത്തിന്റെ ലക്ഷ്യമാണ്. ഒരു വീട്ടില്‍ ഒരു സഹകരണ ബാങ്ക് അക്കൗണ്ടെന്ന പ്രഖ്യാപിത ലക്ഷ്യവും സാധ്യമാക്കമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കും.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിര്‍ദേശം. നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 15 -ന് വൈകിട്ട് 4 മണിക്ക് പാമ്പാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പാമ്പാടിയില്‍ നടക്കുന്ന യോഗത്തില്‍ സഹകരണവകുപ്പ് മന്ത്രി നിര്‍വ്വഹിക്കും.

നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കില്‍ മാറ്റം വരുത്തി. സഹകരണ മന്ത്രി വി. എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ദേശസാല്‍കൃത, ഇതര ബാങ്കുകളെക്കാളും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാവും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരാമാവധി 8.60 ശതമാനം വരെ പലിശ ലഭിക്കും.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക്

  • 15 ദിവസം മുതല്‍ 45 ദിവസം വരെ 6.25 ശതമാനം
  • 46 ദിവസം മുതല്‍ 90 ദിവസം വരെ 6.75 ശതമാനം
  • 91 ദിവസം മുതല്‍ 179 ദിവസം വരെ 7 ശതമാനം
  • 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75 ശതമാനം
  • ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെവരെ 8 ശതമാനം
  • രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 8.10 ശതമാനം
  • (മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ കൂടുതല്‍ ലഭിക്കും)

Related posts

കാര്‍ഷിക ഗ്രാമവികസനബാങ്ക്ജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏഴംഗസമിതി

Indian Cooperator

സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ളഹിന്ദുത്വ വര്‍ഗീയപ്രസ്ഥാനങ്ങളുടെനീക്കം ശക്തമായി ചെറുക്കുമെന്ന് ഇടതു മുന്നണിയുടെ ഉറപ്പ്

Indian Cooperator

സഹകരണ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും വിപണനത്തിനുമുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം

Indian Cooperator