Indian Cooperator

സഹകരണജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏകാംഗക്കമ്മീഷനെ നിയമിച്ചു

സഹകരണസംഘം ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കുന്നതിനു സഹകരണസംഘം രജിസ്ട്രാറെ സര്‍ക്കാര്‍ ഏകാംഗക്കമ്മീഷനായി നിയമിച്ചു. കമ്മീഷന്‍ മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.

പ്രാഥമിക സഹകരണസംഘങ്ങള്‍, അര്‍ബന്‍ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍, ആശുപത്രിസഹകരണസംഘങ്ങള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളുമാണു പരിഷ്‌കരിക്കുക. ഈ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാവുന്നതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍ 2024 സെപ്റ്റംബര്‍ 26 നും 2026 ഫെബ്രുവരി മൂന്നിനും സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഏകാംഗക്കമ്മീഷനെ നിയമിച്ചത്. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കമ്മീഷനോട് നിര്‍ദേശിച്ചിരിക്കുന്നത്.

Related posts

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കും

Indian Cooperator

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator

സംസ്ഥാന സഹകരണ യൂണിയിനിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തു

Indian Cooperator
error: Content is protected !!