Indian Cooperator

സഹകരണസംഘം ജീവനക്കാര്‍ സെലീനയുടെ കുടുംബത്തിന്അഞ്ചു ലക്ഷം രൂപ കൈമാറി

കാര്‍ത്തികപ്പള്ളി താലൂക്കില്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സഹകരണസംഘം സെക്രട്ടറി സെലീനയുടെ കുടുംബത്തെ സഹായിക്കാന്‍ താലൂക്കിലെ സഹകരണസംഘം ജീവനക്കാര്‍ അഞ്ചു ലക്ഷം രൂപ സമാഹരിച്ചു നല്‍കി. ജീവനക്കാര്‍ മൂന്നു മണിക്കൂര്‍ നടത്തിയ ഫണ്ട്‌ശേഖരണത്തിലാണ് ഈ തുക സമാഹരിച്ചത്.

സ്വരൂപിച്ച അഞ്ചു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് സെലീനയുടെ മകള്‍ നസിയ നജീം, ഭര്‍ത്താവ് നജീം എന്നിവര്‍ക്കു സി.സി. ഷാജി ( എ.ആര്‍, ജനറല്‍ ) കൈമാറി. അനില്‍ ദാസ്, മനു ദിവാകരന്‍, സുരേഷ് ആമ്പക്കാട്, അരുണ്‍ ശിവാനന്ദന്‍, ആര്‍. ബിജു, എസ്. പ്രിയ, പി.ജി. ഗിരീഷ്, അനിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സഹകരണ വകുപ്പുദ്യോഗസ്ഥര്‍ ഫണ്ട്‌ശേഖരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫണ്ട് നല്‍കുകയുണ്ടായി.



സഹകരണസംഘം സെക്രട്ടറി സെലീനയുടെ കുടുംബത്തെ
സഹായിക്കാന്‍ ജീവനക്കാര്‍ സ്വരൂപിച്ച തുക സി.സി. ഷാജി
കുടുംബത്തിനു കൈമാറുന്നു

Related posts

തൊഴില്‍ലഭ്യത കൂട്ടാന്‍ സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് നൈപുണ്യവികസനത്തില്‍

Indian Cooperator

ഭവനസമുച്ചയത്തിലേക്ക് സഹകരണസംഘം പണിത റോഡ് പൊതുനിരത്താക്കാനുള്ള ശ്രമം കോടതി തടഞ്ഞു

Indian Cooperator

കെ.കെ.സഹകാരിയായസഖാവ് – കെ.കെ.നാരായണനെക്കുറിച്ചുള്ള അനുസ്മരണം

Indian Cooperator
error: Content is protected !!