Indian Cooperator

മില്‍മയുടെ പേരിലുള്ളസൈബര്‍തട്ടിപ്പില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി പോലീസ്

‘  മില്‍മയുടെ വാര്‍ഷികാഘോഷസമ്മാനം ‘ എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശം /  ലിങ്ക് വ്യാജമാണെന്നു മില്‍മ അറിയിച്ചു. ലിങ്ക് ക്ലിക്ക് ചെയ്തു വിവരം നല്‍കിയവര്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്കു പരാതി കിട്ടിയിരുന്നു. തട്ടിപ്പുസന്ദേശവും ലിങ്കും സാമൂഹികമാധ്യമങ്ങളില്‍നിന്നു നീക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നു മില്‍മ അറിയിച്ചു.

പോലീസിന്റെ മുന്നറിയിപ്പ്

തട്ടിപ്പുസന്ദേശങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നു പോലീസ് മുന്നറിയിപ്പു നല്‍കി. വാട്‌സാപ്പ് വഴി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഔദ്യോഗികസൈറ്റ് എന്നു തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്കാണു പ്രവേശിക്കുക. തുടര്‍ന്ന് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോള്‍ ‘  സ്‌ക്രാച്ച് ആന്റ് വിന്‍ ‘  വഴി സമ്മാനം കിട്ടിയതായി വിശ്വസിപ്പിക്കും. പിന്നീട് സമ്മാനം കൈപ്പറ്റാന്‍ സന്ദേശം മറ്റു വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയ്യാനാവശ്യപ്പെടും. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈവശമെത്തും. തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതിപ്പെടണം- പോലീസ് അറിയിച്ചു.

Related posts

അംഗസമാശ്വാസനിധിയില്‍ അനുവദിച്ചത് 103 കോടി; സഹകാരി സാന്ത്വനം പദ്ധതിയില്‍ വിതരണം ചെയ്തത് 1.22 കോടി

Indian Cooperator

ജില്ലാബാങ്കുകളില്‍നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ കിട്ടാതെ ഏഴുമാസം

Indian Cooperator

നെല്ല് സംഭരണത്തിന് സഹകരണ പദ്ധതിയുമായി സര്‍ക്കാര്‍: പിആര്‍എസ് വായ്പരീതി ഒഴിവാക്കുന്നു

Indian Cooperator
error: Content is protected !!