Indian Cooperator

സഹകരണ പദ്ധതികള്‍ക്ക് ദിശാബോധം നല്‍കി ‘റൗണ്ട് ടേബിള്‍’ ചര്‍ച്ച

കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്നതിനും സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനും സമഗ്ര പരിവര്‍ത്തനത്തിനും പുതിയ രൂപരേഖ തയ്യാറാക്കുന്നതിനുമായി സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്’. സഹകരണ പദ്ധതികള്‍ക്കും ഈ മേഖലയുടെ വളര്‍ച്ചയ്ക്കും ഈ ചര്‍ച്ച വഴിയൊരുക്കുമെന്ന് മന്ത്രി എം.ലിജു പ്രത്യാശ പ്രകടിപ്പിച്ചു.

ബജറ്റില്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനുള്ള കൃത്യമായ രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ത്രിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ മേഖലകളിലെ നൂതന ആശയങ്ങളും പ്രായോഗിക പദ്ധതികളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു. കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനത്തില്‍ ‘പബ്ലിക് കോപ്പറേറ്റീവ് പാര്‍ട്ടിസിപ്പേഷന്‍ പ്രോജക്റ്റ്’ എന്ന വിഷയത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നു. ഈ റൗണ്ട് ടേബിള്‍ സെമിനാറില്‍ സഹകരണ മന്ത്രി എം. ലിജു മുഴുവന്‍ സമയവും പങ്കെടുത്തു. സഹകാരികളുടെയും സഹകരണ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മന്ത്രി നേരിട്ട് കേള്‍ക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ സഹകരണ മേഖലയുടെ ഉയര്‍ച്ചയ്ക്ക് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് പുത്തന്‍ ദിശാബോധം നല്‍കുമെന്ന് സഹകരണ മന്ത്രി എം. ലിജു പറഞ്ഞു. സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ പദ്ധതികളും പ്രവര്‍ത്തന രീതികളും ആവിഷ്‌കരിക്കുന്നതിനും ഇത്തരം ചര്‍ച്ചകള്‍ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ മേഖലയിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃകകള്‍ രൂപപ്പെടുത്തുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പൊതുസമൂഹം, സഹകരണ സ്ഥാപനങ്ങള്‍, സഹകാരികള്‍, വിദഗ്ധര്‍ തുടങ്ങിയവരുടെ കൂട്ടായ പങ്കാളിത്തത്തിലൂടെ കേരളത്തിന്റെ വികസനത്തിന് കൂടുതല്‍ വേഗം നല്‍കുകയാണ് ലക്ഷ്യം.

Related posts

കോടതിവിധിയുടെ ഇളവില്ല; സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. പിടിക്കാന്‍ കേരളാബാങ്കിന്റെ സര്‍ക്കുലര്‍

Indian Cooperator

കേരളത്തിന് കൂടുതല്‍ സഹായം തേടി; ദേശീയ സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ചനടത്തി മന്ത്രി എം.ലിജു

Indian Cooperator

കേരളത്തിലെ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് രാജ്യവ്യാപകവിശ്വാസം ഉറപ്പിക്കുന്ന അംഗീകാരം

Indian Cooperator
error: Content is protected !!