Indian Cooperator

സഹകരണ രജിസ്ട്രാറും ഓഡിറ്റ് ഡയറക്ടറുമായി അനു എസ്. നായര്‍ക്ക് നിയമനം

സഹകരണ സംഘം രജിസ്ട്രാര്‍ പദവിയില്‍ വീണ്ടും മാറ്റം. ഫുഡ് സേഫ്റ്റി കമ്മീഷ്ണറായിരുന്ന അനു എസ്.നായരെയാണ് രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്. സഹകരണ ഓഡിറ്റ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം അഞ്ചാമത്തെ രജിസ്ട്രാറാണ് അനു എസ്. നായര്‍. അധികചുമതലയില്ലാതെ മുഴുവന്‍ സമയ രജിസ്ട്രാര്‍ സഹകരണ വകുപ്പിന് വേണമെന്ന് മന്ത്രി എം.ലിജു നിര്‍ബന്ധം പിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം.

സപ്തംബര്‍ 11നാണ് സഹകരണ സംഘം രജിസ്ട്രാറായി അര്‍ജുന്‍ പാണ്ഡ്യനെ നിയമിച്ചത്. രജിസ്ട്രാറുടെയും ഓഡിറ്റ് ഡയറക്ടറുടെയും അധികചുമതലയായിരുന്നു ഇദ്ദേഹത്തിന്. കൃഷിവകുപ്പ് ഡയറക്ടറായും കേര പദ്ധതിയുടെ സ്‌പെഷല്‍ ഓഫീസറായുമായിരുന്നു ഇദ്ദേഹത്തെ നിയമിച്ചത്. അതുകൊണ്ടുതന്നെ നിയമന ഉത്തരവിറങ്ങി രണ്ടാഴ്ചയായിട്ടും അദ്ദേഹം രജിസ്ട്രാറുടെയും ഓഡിറ്റ് ഡയറക്ടറുടെയും ചുമതല ഏറ്റെടുത്തില്ല. ഇതോടെയാണ് മന്ത്രി എം.ലിജു ഇടപെട്ടത്.

സഹകരണ പദ്ധതികള്‍ നടപ്പാക്കുന്നതിനും ഈ മേഖലയില്‍ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും മുഴുവന്‍ സമയ രജിസ്ട്രാര്‍ വേണ്ടതുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും അറിയിച്ചു. രജിസ്ട്രാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇടയ്ക്കിടെയുള്ള മാറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അനു എസ്.നായരെ മുഴുവന്‍ സമയ രജിസ്ട്രാറായും ഓഡിറ്റ് ഡയറക്ടറായും നിയമിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതും മന്ത്രിയാണ്. ഇതനുസരിച്ചാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ സജിത് ബാബുവായിരുന്നു രജിസ്ട്രാര്‍. സര്‍ക്കാര്‍ വന്ന് ആദ്യം നടത്തിയ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തില്‍ സജിത് ബാബു മാറി. എസ്.പ്രേംകൃഷ്ണന്‍ രജിസ്ട്രാറായി ചുമതലയേറ്റു. ഒരുമാസം അദ്ദേഹം തുടര്‍ന്നില്ല. ജുലായ് 16ന് പ്രേംകൃഷ്ണനെ മാറ്റി ഇമ്പശേഖറിനെ രജിസ്ട്രാറായി നിയമിച്ചു. സപ്തംബര്‍ 11ന് ഇമ്പശേഖറിനെ മാറ്റി അര്‍ജുന്‍ പാണ്ഡ്യന്‍ വന്നു. അദ്ദേഹം ചുമതലപോലും ഏറ്റില്ല. അഞ്ചാമത്തെ രജിസ്ട്രാറായാണ് അനു.എസ്. നായരുടെ നിയമനം.

Related posts

കാന്താരി മോരും ബനാന ബര്‍ഫിയുമടക്കം അഞ്ച് പുതിയ ഉല്‍പന്നങ്ങളുമായി മില്‍മ

Indian Cooperator

സഹകരണ സംഘങ്ങള്‍ക്ക് പാഴ്‌സലുകള്‍ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം; താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ 22വരെ അവസരം

Indian Cooperator

ക്ഷേമപെന്‍ഷന്‍ വിതരണം:  നാലു മാസത്തെ ഇന്‍സെന്റീവായി27.3 കോടി രൂപ അനുവദിച്ചു

Indian Cooperator
error: Content is protected !!