Indian Cooperator

ചൈനയിലെ സഹകരണ മേഖലയ്ക്ക് വന്‍ കുതിപ്പ്, വിപണന സംഘങ്ങളുടെ കണക്ക് പുറത്തുവിട്ട് ചൈന

2021 മുതല്‍ 2025 വരെയുള്ള പതിനാലാം പഞ്ചവത്സരപദ്ധതിക്കാലത്തു ചൈനയിലെ വിതരണ-വിപണന സഹകരണമേഖല വര്‍ഷംതോറും കൈവരിച്ചതു ശരാശരി 8.6 ശതമാനംവീതം വര്‍ധന. വിതരണ-വിപണന സഹകരണസ്ഥാപനങ്ങളുടെ അഖില ചൈനാഫെഡറേഷന്റെ കണക്കാണിത്. ഇക്കാലത്തു വിതരണ-വിപണന സഹകരണസംഘങ്ങളുടെ ഉടമസ്ഥതയിലുള്ള 1472 സംരംഭങ്ങള്‍ 100 മില്യണ്‍ യുവാനില്‍പരം
(ഏകദേശം 11.11 മില്യണ്‍ യു.എസ്. ഡോളര്‍ ) വരുമാനമുണ്ടാക്കി.

ചൈനയില്‍ വളംവിതരണത്തിന്റെ ഏഴുപതു ശതമാനത്തോളം വിതരണ-വിപണന സഹകരണസ്ഥാപനങ്ങളാണു നടത്തുന്നത്. അവയുടെ
ആകെ വാര്‍ഷിക കാര്‍ഷികോത്പന്നവില്‍പന മൂന്നു ട്രില്യണ്‍ യുവാനിലേറെയാണ്. ഭക്ഷ്യസുരക്ഷയില്‍ അവയുടെ പങ്ക് വളരെ വലുതാണ്.

2026 മുതല്‍ 2030 വരെ നീളുന്ന പതിനഞ്ചാം പഞ്ചവത്സരപദ്ധതിക്കാലത്തു കാര്‍ഷിക-ഗ്രാമീണ മേഖലയെയും കര്‍ഷകരെയും സഹായിക്കാനുള്ള ശക്തി വര്‍ധിപ്പിക്കണമെന്നു ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഗുവോഷോങ് ഈ സഹകരണപ്രസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫെഡറേഷന്റെ എട്ടാം ദേശീയ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.

Related posts

കേന്ദ്രബജറ്റില്‍ സഹകരണത്തിനായി മാറ്റിവെച്ചത് എന്ത്? അത് കേരളത്തെ എങ്ങനെ ബാധിക്കും. വിശദമായ അവലോകനം

Indian Cooperator

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

Indian Cooperator

ഭവനസമുച്ചയത്തിലേക്ക് സഹകരണസംഘം പണിത റോഡ് പൊതുനിരത്താക്കാനുള്ള ശ്രമം കോടതി തടഞ്ഞു

Indian Cooperator
error: Content is protected !!