Indian Cooperator

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

കെ.സി.ഇ.യു. കോട്ടയം ജില്ലാപ്രസിഡന്റായി കെ. സുജിത് കുമാറിനെയും സെക്രട്ടറിയായി ടി.എന്‍. ഗിരീഷ് കുമാറിനെയും ട്രഷററായി ശ്രീരേഖ എസ്. നായരെയും തിരഞ്ഞെടുത്തു. പി.എസ്. ജയകുമാര്‍, പി.ജി. പ്രമോദ് കുമാര്‍, ഗോപകുമാര്‍, കെ.എം. സുഭാഷ്, എം.ആര്‍. രശ്മി, സി.എസ്. വിനോദ് കുമാര്‍, ജയമോള്‍ (വൈസ് പ്രസിഡന്റുമാര്‍), പി.എസ.് ജയകൃഷ്ണന്‍, ടി.ആര്‍. രവിചന്ദ്രന്‍, കെ.എസ.് അമൃത് ലാല്‍, ആര്‍. രതീഷ്, എ. ജെ. ഗിരീഷ് കുമാര്‍, ബിജു ആന്റണി, സോജ സുകുമാരന്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.

എ.വി. റസല്‍ നഗറില്‍ (പൊന്‍കുന്നം ലീലാമഹല്‍ ഓഡിറ്റോറിയം) നടന്ന ജില്ലാസമ്മേളനം സി.ഐ.ടി.യു. ജില്ലാസെക്രട്ടറി കെ. അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് പി.കെ. സുജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.ആര്‍. രശ്മി രക്തസാക്ഷിപ്രമേയവും ജില്ലാ വൈസ്പ്രസിഡന്റ് പി.എസ്. ജയകൃഷ്ണന്‍ അനുശോചനപ്രമേയവും ജില്ലാസെക്രട്ടറി കെ. പ്രശാന്ത് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ടി.എന്‍. ഗിരീഷ് കുമാര്‍ വരവുചെലവ് കണക്കും സംസ്ഥാനപ്രസിഡന്റ് പി.എം. വഹീദ സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കേരള കര്‍ഷകസംഘം ജില്ലാസെക്രട്ടറി കെ.എം. രാധാകൃഷ്ണന്‍, സി.ഐ.ടി.യു. ജില്ലാ ജോ. സെക്രട്ടറി കെ. രാജേഷ്, കെ.സി.ഇ.യു. സംസ്ഥാനട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, സി.ഐ.ടി.യു. ജില്ലാ ജോ. സെക്രട്ടറി ഡി. ബൈജു, സ്വാഗതസംഘം രക്ഷാധികാരി വി.ജി. ലാല്‍, കെ.സി.ഇ.യു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ബി. ജയപ്രകാശ്, സംസ്ഥാനക്കമ്മിറ്റിയംഗം വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍ യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഗിരീഷ് എസ.് നായര്‍ സ്വാഗതവും കണ്‍വീനര്‍ എ.ജെ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Related posts

സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയെന്നത് സർക്കാർ നയം: മന്ത്രി എം ലിജു

Indian Cooperator

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

Indian Cooperator

സേവനസന്നദ്ധരായി എറണാകുളത്ത്യൂണിയന്റെ രക്തദാനസേന

Indian Cooperator
error: Content is protected !!