Indian Cooperator

90 ദിവസത്തേക്ക് കൂടി നിലവിലുള്ള സഹകരണ യൂണിയന്‍ ഭരണസമിതികള്‍ക്ക് തുടരാമെന്ന് സര്‍ക്കാര്‍

സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മൂന്നുമാസമാണ് നീട്ടിയത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സഹകരണ യൂണിയനിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

നവംബര്‍ 10ന് സഹകരണ യൂണിയനുകളുടെ ഭരണസമിതി കാലാവധി അവസാനിക്കുന്നതായിരുന്നു. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചതുമാണ്. ഇതിനിടയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന് യൂണിയന്‍ തിരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ ലഭിക്കാതാകുന്ന സ്ഥിതിവന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചത്.

യൂണിയനുകളില്‍ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് 2026 ഫിബ്രവരി ഏഴുവരെയാണ് നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടിയത്. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതിയെ കണ്ടെത്താനാണ് തീരുമാനം.

Related posts

കേരളത്തിന് കൂടുതല്‍ സഹായം തേടി; ദേശീയ സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ചനടത്തി മന്ത്രി എം.ലിജു

Indian Cooperator

100 കോടിയിലധികം രൂപതട്ടിയെടുത്ത കളമശ്ശേരിയിലെമള്‍ട്ടി സ്റ്റേറ്റ് സംഘംഡയറക്ടര്‍മാര്‍ അറസ്റ്റില്‍

Indian Cooperator

പദ്ധതികളുടെ പട്ടികനിരത്തി സഹകരണവകുപ്പ്; പുതിയ ചുവടുവെപ്പിന് തയ്യാറെടുപ്പ്

Indian Cooperator
error: Content is protected !!