Indian Cooperator

കേരളത്തിന് കൂടുതല്‍ സഹായം തേടി; ദേശീയ സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ചനടത്തി മന്ത്രി എം.ലിജു

സംസ്ഥാന സഹകരണ വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്ര സംഘങ്ങളുമായി മന്ത്രി എം ലിജു കൂടിക്കാഴ്ച നടത്തി. നാഷണല്‍ കോ- ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (NCDC) മാനേജിങ് ഡയറക്ടര്‍ പങ്കജ് കുമാര്‍ ബന്‍സാലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം, നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (NCCF) ചെയര്‍മാന്‍ വിശാല്‍ സിംഗ് എന്നിവരുമായാണ് മന്ത്രി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി, സഹായങ്ങള്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി NCDC യോട് ആവശ്യപ്പെട്ടു.

NCDC കേരളത്തില്‍ നിലവില്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എങ്ങനെ വര്‍ധിപ്പിക്കാം, NCDC യുടെ സഹകരണം കൂടുതല്‍ ഏതൊക്കെ മേഖലകളിലേക്ക് വര്‍ധിപ്പിക്കാം എന്നീ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി. NCDC ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മികച്ച പദ്ധതികളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ മന്ത്രി പങ്കുവെച്ചു.

സഹകരണ പ്രസ്ഥാനങ്ങള്‍ വഴിയുള്ള കാര്‍ഷിക മേഖലയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിഷയങ്ങള്‍ NCCF മായുള്ള ചര്‍ച്ചയുടെ ഭാഗമായി. ഇത്തരത്തില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന്റെയും കൂടുതല്‍ ഉത്പന്നങ്ങള്‍ വ്യാപകമായി കൃഷി ചെയ്താല്‍ അവ NCCF തന്നെ സംഭരിക്കുന്നതിന്റെയും സാധ്യതകള്‍ കൂടി ചര്‍ച്ച ചെയ്തു.

Related posts

വര്‍ഷത്തെ സഹകരണ വകുപ്പിന്റെ പദ്ധതികള്‍ക്ക് അപേക്ഷ നല്‍കാന്‍ സമയം നിശ്ചയിച്ച് രജിസ്ട്രാറുടെ സര്‍ക്കുലര്‍

Indian Cooperator

വിരമിച്ച ജീവനക്കാരന് രണ്ടു മാസത്തിനകം പി.എഫ്. തുക നൽകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

Indian Cooperator

ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി അനുസരിച്ച് വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ ഒക്ടോബര്‍ 15 വരെ സമയം നീട്ടി

Indian Cooperator
error: Content is protected !!