Indian Cooperator

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

ഡിജിറ്റല്‍ പേയ്മെന്റ്കള്‍ സജീവമായതോടെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എം. കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,150 എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടി. സ്വകാര്യബാങ്കുകള്‍ പൂട്ടിയത് 2,767 കൗണ്ടറുകളാണ്. അതേസമയം, ബാങ്കിതര സ്ഥാപനങ്ങള്‍ നടത്തുന്ന വൈറ്റ് ലേബല്‍ എ.ടി.എമ്മുകളില്‍ 1,614 എണ്ണത്തിന്റെ വര്‍ധനയുണ്ടായി. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 119 എ.ടി.എമ്മുകള്‍ കൂടി തുറന്നു. വിദേശബാങ്കുകള്‍ 176 എ.ടി.എം. കൗണ്ടറുകള്‍ അടച്ചു.

ഡിജിറ്റല്‍ പേയ്മെന്റുകള്‍ കാരണം ജനങ്ങള്‍ എ.ടി.എമ്മിനെ ആശ്രയിക്കുന്നത് കുറഞ്ഞതായാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ബാങ്കുകള്‍ പുതിയ ശാഖകള്‍ തുറക്കുന്നതില്‍ കുറവുവരുത്തിയിട്ടില്ല. മാത്രവുമല്ല, ഗ്രാമീണ മേഖലയിലേക്ക് പുതിയ ശാഖകള്‍ തുടങ്ങുന്നതിന് ബാങ്കുകള്‍ ശ്രദ്ധചെലുത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കറന്റ്-സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതലായി ലഭിക്കാന്‍ നഗരമേഖലയില്‍ ശാഖകള്‍ തുറക്കുന്നതായിരുന്നു ഇതുവരെ ബാങ്കുകള്‍ സ്വീകരിച്ചിരുന്ന രീതി. എന്നാല്‍, ഡിജിറ്റല്‍ ഇടപാട് കൂടിയതോടെ ഗ്രാമീണ മേഖളയിലുള്ളവരും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് തിരിഞ്ഞു. ഇത് ചെലവുകുറഞ്ഞ നിക്ഷേപം ബാങ്കുകള്‍ക്ക് ലഭിക്കാന്‍ വഴിതുറന്നുവെന്നാണ് പുതിയ ശാഖ തുറക്കുന്നത് ഇത്തരം മേഖലയിലേക്ക് മാറ്റുന്നതിലൂടെ വ്യക്തമാകുന്നത്.

2025 കഴിഞ്ഞ മാര്‍ച്ച് 31വരെയുള്ള കണക്കനുസരിച്ച് 1.64 ലക്ഷം ബാങ്ക് ശാഖകളാണുള്ളത്. മുന്‍ വര്‍ഷത്തെക്കാള്‍ 2.8ശതമാനംവര്‍ദ്ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. പൊതുമേഖലാബാങ്കുകളാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ തുറന്നത്. തുറക്കുന്ന പുതിയ ശാഖകളില്‍ 67.3 ശതമാനവും സ്വകാര്യ ബാങ്കുകളുടേതായിരുന്നത്. ഈ രീതിക്കും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. മാര്‍ച്ചിലെ കണക്ക് അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം 51.8 ശതമാനമായി സ്വകാര്യ ബാങ്കുകളുടെ പുതിയ ശാഖകളുടെ എണ്ണം കുറഞ്ഞു.

പൊതുമേഖലാ ബാങ്കുകള്‍ തുറക്കുന്ന ബ്രാഞ്ചുകളില്‍ മൂന്നില്‍ രണ്ട് പങ്കും ഗ്രാമീണ- സെമി അര്‍ബന്‍ മേഖലകളി ലാണ്. അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകളുടെ (സീറോ ബാലന്‍സ്) എണ്ണം 2.6 ശതമാനം വര്‍ധിച്ച് 72.4 കോടിയായി. മൊത്തം കിട്ടാക്കട അനുപാതം (ജി.എന്‍.പി.എ.) കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.2 ശതമാനത്തിലെത്തി.

  • പൊതുമേഖലാ ബാങ്കുകള്‍- 1.33 ലക്ഷം
  • സ്വകാര്യബാങ്കുകള്‍- 77,117
  • വിദേശബാങ്കുകള്‍- 993
  • സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 3,187
  • വൈറ്റ് ലേബല്‍- 36,216
  • ആകെ – 2.51ലക്ഷം

Related posts

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; തിങ്കളാഴ്ച അവസാന തീയതി

Indian Cooperator

വിദേശത്തുനിന്നയക്കുന്നപണം കിട്ടാന്‍ ഇനികാലതാമസമുണ്ടാവില്ല

Indian Cooperator

വായ്പാവിതരണത്തിലും നിക്ഷേപത്തിലും വളര്‍ച്ച പ്രകടമാക്കി പൊതുമേഖലാബാങ്കുകള്‍

Indian Cooperator