Indian Cooperator

സഹകരണസംഘങ്ങളിലുംഗ്രാമവികസനബാങ്കുകളിലുംസ്ഥാനക്കയറ്റത്തിനുള്ളയോഗ്യതാപരീക്ഷയ്ക്ക്അപേക്ഷിക്കാം

സഹകരണസംഘങ്ങള്‍, ബാങ്കുകള്‍, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ കിട്ടുന്നതിനായി സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് യോഗ്യതാപരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചു. സഹകരണസംഘങ്ങളിലേക്കും അര്‍ബന്‍ബാങ്കുകളിലേക്കും അസി. സെക്രട്ടറി / മാനേജര്‍  /  തത്തുല്യതസ്തികകളിലേക്കു ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ എന്നിവര്‍ക്കും അതിനു മുകളിലുള്ള തസ്തികകളില്‍പ്പെട്ട ജീവനക്കാര്‍ക്കും അപേക്ഷിക്കാം.

1969 ലെ കേരള സംസ്ഥാന സഹകരണസംഘം ചട്ടം 185 ( 10 ) ലെ രണ്ടാമത്തെ പ്രൊവിസോയില്‍ അപ്പെന്‍ഡിക്‌സ് iii ല്‍പെടുന്ന എല്ലാ ക്ലാസിലെയും ബാങ്ക് / സംഘങ്ങളിലെ സബ് സ്റ്റാഫ് തസ്തികകളില്‍നിന്നു ജൂനിയര്‍ ക്ലാര്‍ക്കായി സ്ഥാനക്കയറ്റം കിട്ടാന്‍ യോഗ്യതാപരീക്ഷയ്ക്ക് അപേക്ഷിക്കാം.

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കുകളിലെ യോഗ്യതയുള്ള ജീവനക്കാര്‍ക്കു റീജിയണല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് മാനേജര്‍, അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് മാനേജര്‍, കോര്‍ ഫാക്കല്‍ട്ടി, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്കു അപേക്ഷിക്കാം.

ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ 2026 ഫെബ്രുവരി 27 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നു കിട്ടുമെന്നു സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ( ബന്ധപ്പെടേണ്ട ഫോണ്‍: 0471-2468690 )

അപേക്ഷ സമര്‍പിക്കേണ്ടവിധം:  1. അപേക്ഷകന്റെ ഇപ്പോഴത്തെ തസ്തിക, Appendix iii പ്രകാരം പ്രാഥമിക സഹകരണസംഘങ്ങള്‍, അര്‍ബന്‍ബാങ്കുകള്‍ എന്നിവയുടെ നിലവിലെ ക്ലാസിഫിക്കേഷന്‍ എന്നിവ ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം. 2. അപേക്ഷകന്‍ / അപേക്ഷക ജോലി ചെയ്യുന്ന സ്ഥാപനത്തിനു നല്‍കിയിരിക്കുന്ന യൂസര്‍ ഐഡി മുഖേന സേവനവിവരങ്ങള്‍ എംപ്ലോയീസ് ഡീറ്റെയില്‍സ് എന്‍ട്രിയില്‍ രേഖപ്പെടുത്തണം. അതിനുശേഷം സ്ഥാപനത്തിന്റെ പ്രൊഫൈലില്‍ത്തന്നെ പ്രൊമോഷന്‍ എക്‌സാം എന്ന ലിങ്കില്‍ ഇഷ്യൂ സര്‍ട്ടിഫിക്കറ്റ് ക്ലിക് ചെയ്തു സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റെടുക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടീവിന്റെ / സെക്രട്ടറിയുടെ ഒപ്പ് രേഖപ്പെടുത്തണം.

3. എംപ്ലോയീസ് ഡീറ്റെയില്‍സ് എന്‍ട്രിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ എന്‍ട്രി ചെയ്ത ജീവനക്കാരന്റെ മൊബൈലില്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും കിട്ടും. ഇവ ഉപയോഗിച്ചു ലോഗിന്‍ ചെയ്തശേഷം സ്ഥാപനത്തില്‍നിന്നു കിട്ടിയ സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് ഫീസടച്ച് അപേക്ഷ സമര്‍പിക്കണം. 4. യോഗ്യതാപരീക്ഷയ്ക്കു ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രകാരം www:cseb.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍വഴി മൊബൈലില്‍ കിട്ടിയ യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കണം. 5. യോഗ്യതാപരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ 18 ശതമാനം GST അടക്കം 1770 രൂപ ഓണ്‍ലൈനായി ഫീസടയ്ക്കണം. ഈ ഫീസ് ആദ്യത്തെ തവണ ബാങ്ക് / സംഘം വഹിക്കേണ്ടതാണ്. 6. സിലബസ് സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ കിട്ടും. 7. യോഗ്യതാപരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷയ്ക്കു 15 ദിവസം മുമ്പു ജീവനക്കാരുടെ പ്രൊഫൈലില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തു പ്രിന്റെടുക്കാം. 8. പരീക്ഷ സംബന്ധിച്ച അറിയിപ്പുകള്‍ ജീവനക്കാരുടെ പ്രൊഫൈലില്‍ എത്തും.

Related posts

തൊഴിലവകാശംഇനി വീണ്ടുംപൊരുതി നേടണം

Indian Cooperator

ചൈനയിലെ സഹകരണ മേഖലയ്ക്ക് വന്‍ കുതിപ്പ്, വിപണന സംഘങ്ങളുടെ കണക്ക് പുറത്തുവിട്ട് ചൈന

Indian Cooperator

പാവപ്പെട്ടവര്‍ക്ക് ഇനികിടപ്പാടം നഷ്ടമാവില്ല

Indian Cooperator
error: Content is protected !!