Indian Cooperator

വയനാട് ദുരിതാശ്വാസനിധിയിലേക്ക് കെ.സി.ഇ.യു. 1,00,52,257 രൂപകൂടി നല്‍കി; ഇതുവരെ നല്‍കിയത് മൂന്ന് കോടി

ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഒരുനാടുമുഴുവന്‍ ഒലിച്ചുപോയപ്പോള്‍, ആ നാടിനെ വീണ്ടെടുക്കാനും ദുരന്തബാധിതര്‍ക്ക് ആശ്വാസമാവാനും സര്‍ക്കാരിനൊപ്പം നിന്ന സഹകരണ മേഖലയിലെ പ്രധാനപ്പെട്ട സംഘടനയാണ് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു). മൂന്നുകോടി രൂപയാണ് വയനാട് പുനരധിവാസ പദ്ധതിയിലേക്ക് യൂണിയന്‍ അംഗങ്ങള്‍ നല്‍കിയത്.

രണ്ടുഗഡുവായാണ് ദുരിതാശ്വാസ നിധിയിലേക്ക് യൂണിയന്‍ പണം ശേഖരിച്ചതും സര്‍ക്കാരിന് നല്‍കിയതും. രണ്ടാം ഗഡുവായി സമാഹരിച്ച ഒരു കോടി അന്‍പത്തിരണ്ടായിരത്തി ഇരുനൂറ്റി അന്‍പത്തി ഏഴ് രൂപ (1,00,52,257) മുഖ്യമന്ത്രിക്കു കൈമാറി. ആദ്യഗഡുവായി യൂണിയന്‍ രണ്ടു കോടി രൂപ നല്‍കിയിരുന്നു. സഹകരണ മേഖലയില്‍നിന്ന് ഇത്രയും തുക സമാഹരിച്ച് നല്‍കിയ മറ്റൊരു സംഘടനയുമില്ല.

മുഖ്യമന്ത്രിക്ക് പണം കൈമാറിയ ചടങ്ങില്‍ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ, കെ.സി.ഇ.യു. സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ, ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ എം.കെ. ശശി, സി.ഡി. വാസുദേവന്‍, മീഡിയ കണ്‍വീനര്‍ വി.എന്‍. വിനീത് എന്നിവര്‍ പങ്കെടുത്തു.

Related posts

ജെ.ഡി.സി. കോഴ്‌സിന് മെയ് 30 വരെ അപേക്ഷിക്കാം

Indian Cooperator

കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നയത്തിനെതിരെ പ്രതിരോധം തീര്‍ക്കണം- കോലിയക്കോട്

Indian Cooperator

സംസ്ഥാന സഹകരണയൂണിയന്റെ ജെ.ഡി.സി /  എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 18 വരെഅപേക്ഷിക്കാം

Indian Cooperator
error: Content is protected !!