Indian Cooperator

സംസ്ഥാന സഹകരണയൂണിയന്റെ ജെ.ഡി.സി /  എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 18 വരെഅപേക്ഷിക്കാം

സംസ്ഥാന സഹകരണയൂണിയന്‍ നടത്തുന്ന ജെ.ഡി.സി / എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍വഴി ഏപ്രില്‍ പതിനെട്ടിനു വൈകിട്ട് അഞ്ചു മണിവരെ അപേക്ഷിക്കാം. വിലാസം:  www.scu.kerala.gov.in. ഈ കോഴ്‌സുകള്‍ക്കു കേരളസര്‍ക്കാരിന്റെ അംഗീകാരമുണ്ട്. സഹകരണവകുപ്പിലെയും സഹകരണസ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ക്ക് ഒരു അവശ്യയോഗ്യതയായി ഈ ഡിപ്ലോമകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 2026 ജൂണ്‍ ഒന്നുമുതല്‍ 2027 മാര്‍ച്ച് 31 വരെയാണു ജെ.ഡി.സി. കോഴ്‌സിന്റെ കാലയളവ്. ഇതില്‍ 15 ദിവസംവീതം രണ്ടു തവണ പ്രായോഗികപരിശീലനമായിരിക്കും.

പ്രായപരിധി ജനറല്‍വിഭാഗത്തിന് 2026 ജൂണ്‍ ഒന്നിനു 16 നും 40 നും മധ്യേയായിരിക്കണം. മറ്റു വിഭാഗക്കാര്‍ക്കു നിയമപ്രകാരമുള്ള ഇളവുണ്ടാകും. കോഴ്‌സിന് അപേക്ഷിക്കുന്ന സഹകരണസംഘം ജീവനക്കാര്‍ക്കു 2026 ജൂണ്‍ ഒന്നിനു പതിനെട്ട് വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ജയമാണ്. അല്ലെങ്കില്‍ തത്തല്യമായി കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസാവണം. ഗ്രേഡിംഗ് സമ്പ്രദായത്തിലാണെങ്കില്‍ കുറഞ്ഞത് ഡി പ്ലസ് ഗ്രേഡെങ്കിലും നേടി ജയിച്ചവരാകണം.

അപേക്ഷിക്കുന്ന സഹകരണസംഘം ജീവനക്കാര്‍ സംഘത്തില്‍ സ്ഥിരംജീവനക്കാരനായി ഒരു വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്തിരിക്കണം. സേവനകാലം കണക്കാക്കുന്നത് 2026 മാര്‍ച്ച് 31 വരെ പൂര്‍ത്തിയാക്കുന്ന കാലയളവാണ്. സഹകരണസംഘംജീവനക്കാരില്‍ ആശ്രിതനിയമനപ്രകാരം ജോലി കിട്ടിയ അപേക്ഷകരുടെ കുറഞ്ഞ സേവനകാലാവധി ആറു മാസമാണ്. ഇവര്‍ക്കു മറ്റു നിബന്ധനകളും ബാധകമാണ്. അപേക്ഷകന്‍ ജോലി ചെയ്യുന്ന സംഘം സംസ്ഥാന സഹകരണയൂണിയനില്‍ അഫിലിയേറ്റ് ചെയ്തിട്ടില്ലെങ്കിലും അഫിലിയേഷന്‍ പുതുക്കിയിട്ടില്ലെങ്കിലും ജീവനക്കാരന്റെ അപേക്ഷ പരിഗണിക്കില്ല. ഒരു സംഘത്തില്‍നിന്ന് ഒന്നിലധികം അപേക്ഷകരുള്ളപക്ഷം ഏറ്റവും കൂടുതല്‍ സേവനകാലമുള്ള ഒരു ജീവനക്കാരനു മാത്രമേ പ്രവേശനം കിട്ടുകയുള്ളു. 30 ജീവനക്കാരില്‍ കൂടുതലുള്ള സംഘങ്ങളില്‍നിന്നു രണ്ടുപേരം തിരഞ്ഞെടുക്കും. എന്നാല്‍, നൂറിലധികം ജീവനക്കാരുള്ള അപക്‌സ് /  സെന്‍ട്രല്‍ /  മറ്റു പ്രാഥമിക സഹകരണസംഘങ്ങള്‍ എന്നിവയില്‍നിന്നു പരമാവധി അഞ്ചു പേര്‍ക്കു സേവനകാലാവധിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും.

പരീക്ഷാഫീസും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Related posts

നിക്ഷേപസമാഹരണ കാമ്പയിന്‍മാര്‍ച്ച് 31 വരെ തുടരും

Indian Cooperator

സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയെന്നത് സർക്കാർ നയം: മന്ത്രി എം ലിജു

Indian Cooperator

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

Indian Cooperator