Indian Cooperator

എറണാകുളത്ത് കേരള ബാങ്ക്ലീഗല്‍ സെല്‍ ഓഫീസ് തുറന്നു

എറണാകുളം മറൈന്‍ ഡ്രൈവിലെ അക്ഷരമന്ദിരത്തില്‍ കേരള ബാങ്ക് ലീഗല്‍ സെല്‍ ഓഫീസ് തുറന്നു. ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ലീഗല്‍-റിക്കവറി പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണു ലീഗല്‍ സെല്‍ ഓഫീസ് തുറന്നത്.

കേരള ബാങ്കിന്റെ സുസ്ഥിരവികസനത്തിനു വായ്പകളുടെ ഫലപ്രദമായ തിരിച്ചുപിടിക്കല്‍ അത്യാവശ്യമാണെന്നു പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഒരു കേന്ദ്രീകൃത ലീഗല്‍ സെല്‍ തുറന്നതോടെ വായ്പ തിരിച്ചുപിടിയ്ക്കല്‍ പ്രക്രിയയുടെ ഏകോപനം ശക്തിപ്പെടും. മാത്രവുമല്ല, കടമെടുത്തവര്‍ക്കു സമയബന്ധിതമായി അര്‍ഹമായ ആശ്വാസനടപടികള്‍ ഉറപ്പുവരുത്താനുമാവും – അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ ടി.സി. ഷിബു, അഡ്വ. വി. സലിം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റോയ് അബ്രഹാം, ചീഫ് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ എ, ജനറല്‍ മാനേജര്‍ ജോളി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്തയിൽ വർധനവ്

Indian Cooperator

അര്‍ബന്‍ബാങ്ക് ജീവനക്കാര്‍ 11ന് പ്രതിഷേധദിനമായി ആചരിക്കണമെന്ന് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

Indian Cooperator

എന്‍.എസ്. ആശുപത്രി വികസനത്തിനായി മൂന്നുമാസത്തെ ക്യാമ്പയിന്‍ ഏറ്റെടുത്തത് എംപ്ലോയീസ് യൂണിയന്‍

Indian Cooperator
error: Content is protected !!