Indian Cooperator

അര്‍ബന്‍ബാങ്ക് ജീവനക്കാര്‍ 11ന് പ്രതിഷേധദിനമായി ആചരിക്കണമെന്ന് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

സെപ്റ്റംബര്‍ 11ന് രാജ്യവ്യാപകമായി നടക്കുന്ന ബാങ്ക്ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലെ അര്‍ബന്‍ബാങ്ക് ജീവനക്കാര്‍ അന്നു പ്രതിഷേധദിനമായി ആചരിക്കണമെന്നു കേരളം കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( കെ.സി.ഇ.യു ) ആഹ്വാനം ചെയ്തു.

ബാങ്ക് പ്രവൃത്തിദിനങ്ങള്‍ അഞ്ചായി പരിമിതപ്പെടുത്തുക, റിസര്‍വ് ബാങ്ക് അടിച്ചേല്‍പ്പിക്കുന്ന അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധ ദിനത്തില്‍ ഉയര്‍ത്തുന്നത്. പരിമിതമായ സൗകര്യങ്ങളും സോഫ്‌റ്റ്വെയര്‍സംവിധാനവും ഉപയോഗിച്ചാണ് പല അര്‍ബന്‍ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന പല വിവരങ്ങളും സമയബന്ധിതമായി നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല. പരിമിതമായ സോഫ്‌റ്റ്വെയര്‍ സംവിധാനങ്ങളുള്ളതിനാല്‍ പല റിപ്പോര്‍ട്ടുകളും റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന രീതിയില്‍ നല്‍കാന്‍ കഴിയാതെവരുന്നതിന്റെ ഫലമായി ബാങ്കുകളുടെമേല്‍ വലിയ പിഴ ചുമത്തുന്ന രീതിയും കുറച്ചു കാലമായി റിസര്‍വ് ബാങ്ക് നടപ്പാക്കിവരുന്നു. നോണ്‍ ബാങ്കിങ് അസറ്റ് കൈകാര്യം ചെയ്യുന്ന രീതിയില്‍ ഇപ്പോള്‍ വരുത്തിയ മാറ്റത്തിന്റെ ഫലമായി പല ബാങ്കുകളും ഈ സാമ്പത്തികവര്‍ഷം നഷ്ടത്തിലേക്ക് പോകാനിടയാകും. മൂലധനപര്യാപ്തതാ അനുപാതനിയമങ്ങളിലെ മാറ്റവും ബാങ്കുകളുടെ പ്രവത്തനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നു കെ.സി.ഇ.യു. അഭിപ്രായപ്പെട്ടു.

2023 മാര്‍ച്ച് 31ന് കുടിശ്ശികയായ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പാക്കുക, പ്രോവിഡന്റ്ഫണ്ട് പെന്‍ഷന്‍പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സ്റ്റാഫ് അക്കൗണ്ടബിലിറ്റിയുടെ ഭാഗമായി ജീവനക്കാരെ പീഡിപ്പിക്കുന്ന രീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഹരിക്കപ്പെടണമെന്നു കെ.സി.ഇ.യു. അര്‍ബന്‍ബാങ്ക് സബ്കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എം. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, പ്രസിഡന്റ് പി.എം. വഹീദ, ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

Related posts

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനം:കോഴിക്കോട്ട് സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനം ചെയ്തു

Indian Cooperator

പാര്‍ല്ലമെന്റിലേക്കുള്ള സമരത്തില്‍ തൊഴിലാളികള്‍ ഒന്നിച്ചിറങ്ങണം – ടി.പി.രാമകൃഷ്ണന്‍

Indian Cooperator

സഹകരണ പരീക്ഷാബോര്‍ഡ് 69 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി

Indian Cooperator
error: Content is protected !!