Indian Cooperator

സഹകരണം സി.എം.പി.ക്ക് ഇല്ല; കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

യു.ഡി.എഫ്. സര്‍ക്കാരില്‍ സഹകരണ വകുപ്പിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. സി.എം.പി.ക്ക് സഹകരണ വകുപ്പ് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം. ഇതോടെ, യു.ഡി.എഫ്. സര്‍ക്കാരില്‍ സി.എം.പി.യുടെ മന്ത്രിയായി എം.വി.രാഘവന്‍ ഉണ്ടായിരുന്ന ഘട്ടത്തിലെല്ലാം കൈവശം വെച്ച സഹകരണ വകുപ്പ് ഇത്തവണ അവര്‍ക്ക് ലഭിക്കില്ല. സി.പി.ജോണിന് ഗതാഗതവകുപ്പ് നല്‍കാനാണ് സാധ്യത.

സഹകരണം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് സഹകരണ മേഖലയിലെ കോണ്‍ഗ്രസ് സംഘടനകളുടെ നിരന്തര ആവശ്യമായിരുന്നു. ഇക്കാര്യം അവര്‍ പാര്‍ട്ടി നേതൃത്വത്തിന് മുമ്പില്‍ വെക്കുകയും ചെയ്തിരുന്നു. സഹകരണ വകുപ്പില്‍ നടപ്പാക്കേണ്ട സ്ഥലം മാറ്റങ്ങളുടെ പട്ടികയും കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ചില മാറ്റങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് വകുപ്പ് ലഭിച്ചില്ലെങ്കില്‍ സ്ഥലം മാറ്റ നടപടികള്‍ പ്രശ്‌നത്തിലാകുമെന്ന കണക്ക്കൂട്ടലിലായിരുന്നു ഇത്.

സഹകരണ മന്ത്രിയായി ആര് വരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രധാന വകുപ്പുകളെല്ലാം മുതിര്‍ന്ന നേതാക്കള്‍ക്കാണ്. ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിയായ വി.ഡി.സതീശന്‍ തന്നെയായിരിക്കും. ആഭ്യന്തര വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കുമാണ്. സഹകരണ രംഗത്ത് പരിചയമുള്ളത് സണ്ണിജോസഫാണ്. പക്ഷേ, അദ്ദേഹം സഹകരണ വകുപ്പ് മന്ത്രിയാവില്ലെന്നാണ് സൂചന. അദ്ദേഹം റവന്യൂ പോലുള്ള മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയിലായിരിക്കും.

Related posts

സര്‍ക്കാര്‍ ജീവനക്കാര്‍ വായ്പയെടുത്ത് മുങ്ങിയാല്‍ പെന്‍ഷനില്‍ നിന്ന് പിടിക്കും

Indian Cooperator

പലിശ വെട്ടിക്കുറച്ചുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സഹകരണ സംഘങ്ങളെ തര്‍ക്കും; നഷ്ടം സര്‍ക്കാര്‍ വഹിക്കണം

Indian Cooperator

തൃശൂര്‍ അര്‍ബന്‍ ബാങ്ക് ഭരണസമിതിയെ ആര്‍.ബി.ഐ. അയോഗ്യരാക്കി

Indian Cooperator
error: Content is protected !!