Indian Cooperator

കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നയത്തിനെതിരെ പ്രതിരോധം തീര്‍ക്കണം- കോലിയക്കോട്

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ വിരുദ്ധ നയത്തിനെതിര കേരളത്തിലെ സഹകാരികള്‍ പ്രതിരോധം തീര്‍ക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. 104-ാമത് അന്താരാഷ്ട്ര സഹകരണദിനത്തിന്റെ പ്രചരണ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്‍ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് പ്രകാശനം ചെയ്യുകയായരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തില്‍ കണ്ണു വെച്ചാണ് കേന്ദ്ര നീക്കം നടത്തുന്നത്. ആര്‍ ബി ഐ യുടേതായി പുറത്തു വരുന്ന പരസ്യങ്ങള്‍ ഇതിന് തെളിവാണ്. ഏതു ബാഹ്യശക്തി വിചാരിച്ചാലും തകര്‍ക്കാന്‍ പറ്റാത്തതാണ് കേരളത്തിലെ സഹകരണ മേഖലയെന്നും കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ വ്യക്തമാക്കി. ചടങ്ങില്‍ സഹകരണ സ്റ്റാമ്പിന്റെ ആദ്യ വില്‍പ്പന അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി എം.പി. രജിത്കുമാറിന് നല്‍കി അദ്ദേഹം നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ റ്റി. അയ്യപ്പന്‍നായര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രേഖാസുന്ദരം, , എഡ്യൂക്കേഷന്‍ ഓഫീസര്‍ പി. ഗിരീഷ് കുമാര്‍, പബ്‌ളിസിറ്റി ഓഫീസര്‍ ബിജു നെയ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസ് 2026′: ഇതേവരെ തീർപ്പായത് 70,069 അപേക്ഷകൾ

Indian Cooperator

വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ സഹകരണ വകുപ്പ്; പുതുതായി ഏഴ് വാഹനങ്ങള്‍ നല്‍കി

Indian Cooperator

ഓണം വിപണികളുടെ പ്രവര്‍ത്തനത്തില്‍ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സംവിധാനം

Indian Cooperator
error: Content is protected !!