Indian Cooperator

വായ്പക്കാര്‍ക്ക് ആശ്വാസം; റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും

റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്കു ഹ്രസ്വകാലത്തേക്കു നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്കില്‍ മാറ്റമില്ല. 5.25 ശതമാനമാണ് ഇപ്പോഴത്തെ റിപ്പോനിരക്ക്. ആഗസ്റ്റ് അഞ്ചിനാണു റിസര്‍വ് ബാങ്കിന്റെ പണനയസമിതി ( മോണിറ്ററി പോളിസി കമ്മിറ്റി ) യോഗം ചേര്‍ന്നു റിപ്പോനിരക്കില്‍ മാറ്റം വേണ്ടെന്നു തീരുമാനിച്ചത്. തുടര്‍ച്ചയായി നാലാംതവണയാണു റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. ആഗസ്റ്റ് മൂന്നു മുതല്‍ അഞ്ചു വരെ നടന്ന പണനയസമിതി യോഗത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണു തീരുമാനം അറിയിച്ചത്.

ആഗോളവിപണിയിലെ മാറ്റങ്ങളും അസംസ്‌കൃതഎണ്ണവിലയിലെ ഏറ്റക്കുറച്ചിലുമാണു പ്രധാനമായും റിപ്പോനിരക്ക് അതേപടി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. ഭവന, വാഹനവായ്പകളെടുത്തവര്‍ക്കു പ്രതിമാസ തിരിച്ചടവില്‍ ( EMI ) പെട്ടെന്നു മാറ്റമുണ്ടാവില്ല. രാജ്യത്തിന്റെ വിദേശനാണ്യനിക്ഷേപത്തില്‍ വര്‍ധനവുണ്ടായതു റിസര്‍വ് ബാങ്കിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 2026 ജൂലായ് 31 വരെയുള്ള കണക്കനുസരിച്ച് 41 ബില്യണ്‍ ഡോളറിന്റെ ( 3.89 ലക്ഷം കോടി രൂപ ) വിദേശനിക്ഷേപമാണു രാജ്യത്ത് എത്തിയത്.

നടപ്പു സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്നു 6.7 ശതമാനമായി റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് കണക്കിലെടുത്താണീ വര്‍ധന. അടിസ്ഥാന പണപ്പെരുപ്പം 4.3 ശതമാനമായി തുടരുമെന്നാണു നിഗമനം. രാജ്യത്തെ ഉപഭോക്തൃവില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തില്‍നിന്നു അഞ്ചു ശതമാനമായി റിസര്‍വ് ബാങ്ക് താഴ്ത്തിയിട്ടുണ്ട്.

Related posts

എല്‍.ഐ.സി. അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Indian Cooperator

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

Indian Cooperator

ഇടപാട് സുരക്ഷിതമാക്കാന്‍ എ.ഐ.; ഡിജിറ്റല്‍ സുരക്ഷയ്ക്ക് അഞ്ച് നിര്‍ദ്ദേശങ്ങള്‍

Indian Cooperator
error: Content is protected !!