Indian Cooperator

22 വര്‍ഷങ്ങള്‍ക്കുശേഷം പുതിയ അര്‍ബന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക്

  • മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മുന്‍ഗണന
  • 10 വര്‍ഷമായി നിലവിലുള്ള ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍ക്ക് അര്‍ബന്‍ ബാങ്കായി മാറാം

22 വര്‍ഷങ്ങള്‍ക്ക് ശേഷം, പുതിയ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കരടുമാര്‍ഗരേഖ പുറത്തിറക്കി. 2004നു ശേഷം പുതിയ അര്‍ബന്‍ സഹകരണ ബാങ്ക് ലൈസന്‍സ് നല്‍കിയിരുന്നില്ല. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുവേണ്ട കുറഞ്ഞ മൂലധനം, ആസ്തികളുടെ മികവ്, ഭരണസംവിധാനത്തിനുള്ള മാനദണ്ഡങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കായി മാറുന്നതിന് സഹകരണ സൊസൈറ്റികള്‍ക്ക് ആവശ്യമായ യോഗ്യതകള്‍ എന്നിവങ്ങനെ വിശദമാര്‍ഗരേഖളാണ് കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍ക്ക് അര്‍ബന്‍ ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കാമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയമായിരിക്കും പരിഗണിക്കുക. വലിയ ബാങ്കുകള്‍ക്ക് അനുമതി എന്നതായിരിക്കും സമീപനം. ലൈസന്‍സിങ് സംവിധാനം പുനരാരംഭിച്ചാല്‍ വലിയ വായ്പ സഹകരണ സംഘങ്ങള്‍ക്ക് മാത്രം നല്‍കുന്നതാവും ഉചിതമെന്ന് ആര്‍ബിഐ മുന്‍പ് തന്നെ സൂചിപ്പിച്ചിരുന്നു.

കേരളത്തിലെ പ്രാധാന പ്രാഥമിക ബാങ്കുകളെല്ലാം കാര്‍ഷിക സഹകരണ സംഘങ്ങളാണ് എന്നത് ചൂണ്ടിക്കാട്ടി നേരത്തെ ബാങ്കിങ് ലൈസന്‍സ് നല്‍കിയിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ക്രെഡിറ്റ് സഹകരണ സംഘങ്ങളുടെ നിര്‍വഹചനത്തില്‍ കാര്‍ഷിക വായ്പാ സംഘങ്ങളെ പരിഗണിക്കുമോയെന്ന കാര്യം ഇനി വ്യക്തമാകേണ്ടതാണ്. ഇല്ലെങ്കില്‍, കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് അര്‍ബന്‍ ബാങ്ക് ലൈസന്‍സ് കിട്ടാനിടയില്ല. പകരം, കേരളത്തില്‍ കൂടുതല്‍ മള്‍ട്ടി സ്റ്റേറ്റ് അര്‍ബന്‍ ബാങ്കുകള്‍ എത്തുകയും ചെയ്യും.

ബാങ്കാവാനുള്ള യോഗ്യതകള്‍

  • 10,000 കോടി രൂപയെങ്കിലും സംഘത്തില്‍ നിക്ഷേപമുണ്ടായിരിക്കണം. തലേ സാമ്പത്തികവര്‍ഷത്തിന്റെ അവസാനദിവസത്തെ കണക്കില്‍ 300 കോടി രൂപയുടെ അറ്റ ആസ്തിയും ഉണ്ടായിരിക്കണം.
  • കഴിഞ്ഞ 5 വര്‍ഷമായി പ്രവര്‍ത്തന, സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ട നിലയിലായിരിക്കണം. മൂലധന പര്യാപ്തതാ അനുപാതം 12 ശതമാനത്തില്‍ കുറയാനും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 3 ശതമാനത്തില്‍ കൂടാനും പാടില്ല.
  • നിലവിലെ അര്‍ബന്‍ സഹകരണ ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാകും ബാങ്കിന്റെ സാമ്പത്തിക സ്ഥിതി കണക്കാക്കുക. നിയമപരമായ ഓഡിറ്റര്‍മാര്‍ ഇത് വിലയിരുത്തണം. അവസാന അഞ്ചുവര്‍ഷം മികച്ച സാമ്പത്തികശേഷിയില്‍ പ്രവര്‍ത്തിച്ചിരിക്കണം.
  • ഒരാള്‍ക്കും 5 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തം പാടില്ല. അപേക്ഷയോടൊപ്പം വിശദമായ ഒരു ബിസിനസ് പ്ലാന്‍ സമര്‍പ്പിക്കണം. ഇതില്‍ നിന്ന് വ്യതിചലിച്ചാല്‍, ബാങ്കിന് ആര്‍.ബി.ഐ. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

Related posts

മള്‍ട്ടി സ്റ്റേറ്റ് സംഘം വഴി 400 കോടിയുടെ തട്ടിപ്പ്: അഞ്ചു പേര്‍ അറസ്റ്റില്‍

Indian Cooperator

മാനദണ്ഡങ്ങള്‍ ലംഘിച്ച മൂന്നു സഹകരണബാങ്കുകള്‍ക്ക് രണ്ടു ലക്ഷം രൂപവീതം പിഴ

Indian Cooperator

അര്‍ബന്‍, റൂറല്‍ ബാങ്കുകള്‍ക്ക്കടിഞ്ഞാണുമായി റിസര്‍വ് ബാങ്ക്; ഹിഡന്‍ അജണ്ട പാടില്ല

Indian Cooperator
error: Content is protected !!