കേരളത്തിലെ സഹകരണ ജീവനക്കാരുടെ സംഘടനാചരിത്രം പുസ്തകമായി പുറത്തിറങ്ങുന്നു. കേരളപ്പിറവിക്ക് മുമ്പ് മലബാര്- കൊച്ചി- തിരുവിതാംകൂര് മേഖലകളിലായി വളര്ന്ന സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ് ഈ പുസ്തകം. ആദ്യകാല സംഘടനകളുടെ രൂപവത്കരണവും പ്രവര്ത്തിനും പിന്നീട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ പിറവിയുമെല്ലാം അടയാളപ്പെടുത്തുന്നതാണ് പുസ്തകം. ‘സമരപഥങ്ങളിലെ കാല്പാടുകള്’ എന്ന പേരില് പുറത്തിറങ്ങുന്ന പുസ്തകം ‘സഹ ബുക്സ്’ ആണ് പ്രസിദ്ധീകരിക്കുന്നത്. കേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ജനറല് സെക്രട്ടറി എന്.കെ.രാമചന്ദ്രനാണ് പുസ്തകത്തിന്റെ എഡിറ്റര്. സഹകരണ മേഖലയ്ക്ക് അക്കാദമിക് വഴിയൊരുക്കിയുള്ള പുസ്തക പ്രസിദ്ധീകരണത്തിനാണ് സഹ ബുക്സ് തുടങ്ങിയത്. സഹകരണ മേഖലയെക്കുറിച്ചുള്ള അവരുടെ രണ്ടാമത്തെ പുസ്തകമാണിത്.
കേരളത്തിലെ സഹകരണ ജീവനക്കാര് ഒരു സംഘടനാരീതിയിലേക്ക് എത്തുന്നതിന്റെ ചരിത്രമാണ് പുസ്തകത്തിലുള്ളതെന്ന് എന്.കെ.രാമചന്ദ്രന് പറഞ്ഞു. അതേസമയം, ഇത് ജീവനക്കാരുടെ ചരിത്രം മാത്രമല്ല, സഹകരണ പ്രസ്ഥാനത്തിന്റെ നാള്വഴികള് കൂടി വിശദമാക്കുന്നതാണ്. തികച്ചും അക്കാദമിക്കായ ഒരു പുസ്തകം. സഹകരണ മേഖലയില് ഇത്തരം ചരിത്രപരമായ അടയാളപ്പെടുത്തലുകള് കാര്യമായി ഉണ്ടായിട്ടില്ല. അതിനാല്, സഹകരണ പ്രസ്ഥാനത്തെ അറിയാനാഗ്രഹിക്കുന്നവര്ക്കും പഠനവിഷയമാക്കുന്നവര്ക്കുമെല്ലാം ഒരു കൈപ്പുസ്തകമായി മാറും.- അദ്ദേഹം പറഞ്ഞു.
ഈ മാസം കോഴിക്കോട് നടക്കുന്ന കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്(സി.ഐ.ടി.യു). സംസ്ഥാന സമ്മേളനത്തില് പുസ്തകം പ്രകാശനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് അംഗങ്ങളും സഹകരണ മേഖലയിലെ ജീവനക്കാരുമെല്ലാം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചാണ് കവര് പ്രകാശനം ചെയ്തത്.
