Indian Cooperator

രണ്ടു വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ല; 58 മള്‍ട്ടി സ്റ്റേറ്റ്‌സംഘങ്ങള്‍ക്ക് നോട്ടീസ്

നിയമപ്രകാരമുള്ള വാര്‍ഷികറിട്ടേണ്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം ഫയല്‍ ചെയ്യാത്ത മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു സഹകരണസംഘങ്ങളുടെ കേന്ദ്രരജിസ്ട്രാര്‍ ( CRCS ) ഷോകോസ് നോട്ടീസ് നല്‍കി. രാജ്യത്തെ 58 മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങളാണു 202324, 202425 സാമ്പത്തികവര്‍ഷങ്ങളിലെ വാര്‍ഷികറിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയത്. 2023 ല്‍ ഭേദഗതിചെയ്ത മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ 120, 120 എ സെക്ഷന്‍ അനുസരിച്ചാണു ഈ സഹകരണസംഘങ്ങള്‍ക്കു നോട്ടീസയച്ചിരിക്കുന്നത്.

സംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടുള്ള നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണു സംഘം ചെയര്‍മാന് / സി.ഇ.ഒ.വിനയച്ച നോട്ടീസില്‍ പറയുന്നത്. ഓരോ സാമ്പത്തികവര്‍ഷവും അവസാനിച്ചുകഴിഞ്ഞ് ആറു മാസത്തിനകം സമഗ്രമായ വാര്‍ഷികറിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നാണു നിയമം അനുശാസിക്കുന്നതെന്നു രജിസ്ട്രാറുടെ നോട്ടീസില്‍ ഓര്‍മിപ്പിക്കുന്നു. CRCS പോര്‍ട്ടല്‍വഴി ഓണ്‍ലൈനായാണു റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സാമ്പത്തിക, ഓഡിറ്റ്, പ്രവര്‍ത്തനസംബന്ധമായ റെക്കോഡുകളും ഡിക്ലറേഷനും ജനറല്‍ബോഡിസംബന്ധമായ വിവരങ്ങളും ഇതിലുള്‍പ്പെടുത്തണം. 15 ദിവസത്തിനകം മറുപടി കിട്ടിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ സംഘത്തിനു വിശദീകരണമൊന്നുമില്ലെന്നു കണക്കാക്കി അടുത്ത നടപടിയിലേക്കു നീങ്ങുമെന്നു രജിസ്ട്രാറുടെ നോട്ടീസില്‍ പറയുന്നു.

Related posts

കേന്ദ്രനിയമത്തിലെ വ്യവസ്ഥ അംഗീകരിച്ചുള്ള ആദ്യ കോടതിവിധി; കേരളത്തിന്റെ ഹരജിയെ പോലും ബാധിച്ചേക്കും

Indian Cooperator

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator

അര്‍ബന്‍ ബാങ്കുകളുടെ ശാക്തീകരണത്തിനായി സാക്ഷം പരിശീലനപദ്ധതി

Indian Cooperator
error: Content is protected !!