Indian Cooperator

ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി അനുസരിച്ച് വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ ഒക്ടോബര്‍ 15 വരെ സമയം നീട്ടി

സഹകരണവകുപ്പിന്റെ ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതിയായ ആശ്വാസ് – 2026 ല്‍ സെപ്റ്റംബര്‍ 30 വരെ കിട്ടുന്ന അപേക്ഷകളില്‍ ഇളവിനുശേഷമുള്ള തുകയടച്ചു വായ്പക്കണക്ക് അവസാനിപ്പിക്കാന്‍ ഒക്ടോബര്‍ 15 വരെ സഹകരണസംഘം രജിസ്ട്രാര്‍ സമയം അനുവദിച്ചു. ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതിയുടെ കാലയളവ് സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ജില്ലകളില്‍ അവസാനവട്ട അദാലത്തുകള്‍ നടന്നുവരുന്നതിനാല്‍ സെപ്റ്റംബര്‍ 30 വരെ കിട്ടുന്ന അപേക്ഷകളില്‍ തുക അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ്, സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഇളവിനുശേഷം അടയ്ക്കേണ്ട തുക ഒടുക്കി വായ്പക്കണക്കവസാനിപ്പിക്കാന്‍ ഒക്ടോബര്‍ 15 വരെ സമയം നീട്ടി നല്‍കിയിരിക്കുന്നത്. എല്ലാ ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) മാരും താലൂക്ക് അസി. രജിസ്ട്രാര്‍ ( ജനറല്‍ ) മാരും ഇക്കാര്യം അതതു സംഘങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യക്കാര്‍ക്കു പണമടയ്ക്കുന്നതിനു സമയം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

Related posts

മില്‍മയില്‍ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 14 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

Indian Cooperator

വിരമിച്ച ജീവനക്കാരന് രണ്ടു മാസത്തിനകം പി.എഫ്. തുക നൽകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

Indian Cooperator

സോഫ്റ്റ് വെയര്‍ ടെണ്ടര്‍ സമര്‍പ്പിച്ചത് രണ്ട് കണ്‍സോര്‍ഷ്യം; നടപടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തര്‍ക്കം

Indian Cooperator
error: Content is protected !!