Indian Cooperator

മില്‍മയില്‍ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 14 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

മില്‍മയില്‍ ജൂനിയര്‍ അസിസ്റ്റന്റ് (സൊസൈറ്റി കാറ്റഗറി), പി.ആര്‍.ഡി.യില്‍ ആര്‍ട്ടിസ്റ്റ് ഉള്‍പ്പെടെ 14 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ഓഗസ്റ്റ് 31-ലെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബര്‍ ഏഴ്.

മലബാര്‍ സിമന്റ്‌സില്‍ കമ്പൗണ്ടര്‍, ഭൂജലവകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡര്‍, ലാന്‍ഡ് ഡിവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ (തസ്തികമാറ്റം), വാട്ടര്‍ അതോറിറ്റിയില്‍ പ്ലംബര്‍ (തസ്തികമാറ്റം) എന്നിവയാണ് ജനറല്‍വിഭാഗത്തില്‍ വിജ്ഞാപനം തയ്യാറായത്. ബാക്കിയുള്ളവ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, എന്‍.സി.എ. വിജ്ഞാപനങ്ങളാണ്.

തിരുവിതാംകൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സൂപ്പര്‍വൈസര്‍/കാഷ്യര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍, പി.എസ്.സി.യില്‍ അസിസ്റ്റന്റ് എന്നിവയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ പി.എസ്.സി. യോഗം നിര്‍ദേശിച്ചു. കേരള ലൈവ്‌സ്റ്റോക്ക് ഡിവലപ്‌മെന്റില്‍ അസിസ്റ്റന്റ് കംപൈലര്‍, മില്‍മയില്‍ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ്-2, വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ക്ലര്‍ക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2 എന്നിവയ്ക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും യോഗം അനുമതി നല്‍കി.

Related posts

സഹകരണസംഘങ്ങള്‍ക്ക്ബാങ്കിങ് പ്രവര്‍ത്തനംനടത്താം – കേരള ഹൈക്കോടതി

Indian Cooperator

സഹകരണസംഘം സെക്രട്ടറിമാര്‍ഇനി ജീവനക്കാരുടെ റേഷന്‍കാര്‍ഡുംപരിശോധിക്കണം

Indian Cooperator

കേരളത്തിലേക്കും അമൂല്‍ വന്നേക്കും; 18,000 ഗ്രാമങ്ങളില്‍ അമുല്‍ മില്‍ക്ക് പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനം

Indian Cooperator
error: Content is protected !!