Indian Cooperator

വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ സഹകരണ വകുപ്പ്; പുതുതായി ഏഴ് വാഹനങ്ങള്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആഭ്യന്തര വിജിലന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ അനുവദിച്ചു. അടിയന്തര ഘട്ടത്തില്‍ സംഘങ്ങളില്‍ നേരിട്ടെത്തി പരിശോധിക്കുന്ന രീതിയിലാണ് വിജിലന്‍സിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സഹകരണ സ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്രമക്കേടുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി വിജിലന്‍സ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. സ്വന്തമായി വാഹനങ്ങള്‍ ലഭ്യമാകുന്നതോടെ പരിശോധനകളും വിജിലന്‍സ് അന്വേഷണങ്ങളും കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മൂന്നുമേഖലകളിലായി പ്രവര്‍ത്തിക്കുന്ന സഹകരണ വിജിലന്‍സിന് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ ഇതിനകം നല്‍കിയിട്ടുണ്ട്.

ജി.സുധാകരന്‍ സഹകരണ മന്ത്രിയായ ഘട്ടത്തിലാണ് സഹകരണ പോലീസ് വിജിലന്‍സ് സംവിധാനം തുടങ്ങിയത്. വിജിലന്‍സിനും സഹകരണ സംഘം രജിസ്ട്രാര്‍ക്കും ലഭിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തുക എന്നതാണ് ഈ വിഭാഗത്തിന്റെ ചുമതല. പോലീസ് സംഘത്തിനൊപ്പം സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാകും അന്വേഷണം. സഹകരണ വകുപ്പിന്റെ ഓഡിറ്റിലും ഇന്‍സ്‌പെഷനിലും കണ്ടെത്തുന്ന ക്രിമിനല്‍ കുറ്റമാകാവുന്ന വീഴ്ചകള്‍ അപ്പപ്പോള്‍തന്നെ സഹകരണ വിജിലന്‍സിന് കൈമാറണമെന്ന് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു.

സഹകരണ വകുപ്പിലെ ആഭ്യന്തര വിജിലന്‍സിന് അനുവദിച്ച ഏഴ് പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മം ബുധനാഴ്ച തിരുവനന്തപുരം ഡി.പി.ഐ ജംഗ്ഷനിലുള്ള സഹകരണ ഭവന്‍ അങ്കണത്തില്‍ മന്ത്രി എം. ലിജു നിര്‍വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ അനു എസ്. ചടങ്ങില്‍ പങ്കെടുത്തു.

Related posts

സഹകരണമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രനീക്കത്തിനെതിരെ ഒന്നിച്ചുള്ള ചെറുത്തുനില്‍പ് വേണം -കെ.സി.ഇ.യു.

Indian Cooperator

മില്‍മ പാലും പാലുത്പന്നങ്ങളുംഇനി കൊച്ചി മെട്രോ സ്റ്റേഷനുകളിലുംകാമ്പസ്സുകളിലും

Indian Cooperator

സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയെന്നത് സർക്കാർ നയം: മന്ത്രി എം ലിജു

Indian Cooperator
error: Content is protected !!