Indian Cooperator

മനുഷ്യത്വവിരുദ്ധമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ അതിശക്തമായ നടപടിയെന്ന് മന്ത്രി

നങ്ങളോട് മനുഷ്യത്വ രഹിതമായി പെരുമാറുന്ന സഹകരണ സംഘം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ അതിശക്തമായ നടപടിയെന്ന് മന്ത്രി എം ലിജു. സഹകരണ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ‘ആശ്വാസ് 2026’ പ്രകാരം ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ ജപ്തി, ലേല നടപടികൾ നിർത്തിവെയ്ക്കണമെന്ന നിർദ്ദേശം സഹകരണ സംഘങ്ങൾക്ക് നൽകിയിരുന്നു.

സഹകരണസംഘം ആക്ട് 2 പ്രകാരമായിരുന്നു ഈ നിർദേശം. എന്നാൽ, ഈ നിർദേശം പല സഹകരണ സംഘങ്ങളും പ്രാവർത്തികമാക്കുന്നില്ല. സംഘങ്ങളെ സമീപിക്കുന്ന ജനങ്ങളോട് മനുഷ്യത്വരഹിതമായി, ഒരു ബ്ലേഡ് കമ്പനിയെപ്പോലെ പല സംഘങ്ങളും പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ നിയമസഭയെ അറിയിച്ചു.

സഹകരണ സംഘങ്ങൾ നൽകുന്ന ഇളവിൽ തൃപ്തരല്ലെങ്കിൽ ജെആറിന്റെ നേതൃത്വത്തിലുള്ള സമിതിയെ ജനങ്ങൾക്ക് സമീപിക്കാൻ കഴിയും. അതിൽ തൃപ്തരല്ലെങ്കിൽ സഹകരണവകുപ്പ് മന്ത്രി ചെയർമാനായ സംസ്ഥാന സമിതിയെയും സമീപിക്കാം എന്നുള്ള വിവരം സഹകരണ സംഘങ്ങളെ നേരത്തെതന്നേ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ, പല സംഘങ്ങളും ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നില്ല എന്ന ഗുരുതര പരാതിയും ഉയർന്നുവന്നിട്ടുണ്ട്.

സർക്കാർ നിർദേശം നിലനിൽക്കേ, അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പല ഉദ്യോഗസ്ഥരെക്കുറിച്ചും പരാതികൾ വന്നിട്ടുണ്ട്. പലരും സംഘങ്ങളുടെ ഗുണ്ടകളെപ്പോലെ പെരുമാറുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ജനങ്ങളോട് ഇത്തരത്തിൽ മനുഷ്യത്വ വിരുദ്ധമായും ഗുണ്ടകളെപ്പോലെയും പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Related posts

ക്ഷീരസംഘങ്ങളില്‍ കണക്ക് ശുദ്ധീകരണം; ഭൂമിവാങ്ങിയതിനും കെട്ടിടം നിര്‍മ്മിച്ചതിനുമുള്ള ‘എതിര്‍പ്പുകള്‍’ ഒഴിവാക്കി

Indian Cooperator

സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം ഹൈലവല്‍ കമ്മിറ്റിയിലേക്ക് രണ്ടുപേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു

Indian Cooperator

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

Indian Cooperator