Indian Cooperator

വിദേശത്തുനിന്നയക്കുന്നപണം കിട്ടാന്‍ ഇനികാലതാമസമുണ്ടാവില്ല

വിദേശത്തുനിന്ന് ഇന്ത്യയിലേക്കു വരുന്ന പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ റിസര്‍വ് ബാങ്ക് നടപടികളെടുക്കുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുകയാണു ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ മാര്‍ഗരേഖ റിസര്‍വ് ബാങ്ക് പുറത്തിറക്കി. ആറു മാസത്തിനകം മാര്‍ഗരേഖ പ്രാബല്യത്തിലാകും.

ഇപ്പോള്‍ പണം നാട്ടിലെ ബാങ്കിലെത്തിയാലും ഉപയോക്താവിന്റെ അക്കൗണ്ടില്‍ വരാന്‍ വൈകാറുണ്ട്. വിദേശത്തുനിന്നു പണം വന്നാല്‍ അക്കാര്യം ഇനി ഉപയോക്താവിനെ പെട്ടെന്ന് എസ്.എം.എസ്. വഴിയോ ഇമെയില്‍ വഴിയോ അറിയിക്കണം. ബാങ്കിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞാണു പണം എത്തുന്നതെങ്കില്‍ അടുത്ത പ്രവൃത്തിദിവസം രാവിലെത്തന്നെ വിവരമറിയിക്കണം. ഇപ്പോള്‍ പല ബാങ്കുകളും ഇത്തരം ഇടപാടുകള്‍ ദിവസത്തിന്റെ അവസാനമാണു സ്ഥിരീകരിക്കാറുള്ളത്. ഇനി ഓരോ മണിക്കൂറും ഇതു പരിശോധിച്ച് ഉറപ്പാക്കണം. കറന്‍സികളുടെ വ്യാപാരം നടക്കുന്ന വിദേശവിനിമയവിപണി പ്രവര്‍ത്തിക്കുന്ന സമയത്ത് എത്തുന്ന പണം അതേദിവസംതന്നെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു. വിപണിയുടെ സമയം കഴിഞ്ഞാണു പണം വരുന്നതെങ്കില്‍ അടുത്ത ദിവസംതന്നെ ക്രെഡിറ്റ് ചെയ്തിരിക്കണം.

വ്യക്തിഗത അക്കൗണ്ടുകളിലേക്കു പണം നേരിട്ടു ക്രെഡിറ്റ് ചെയ്യാന്‍ ഓട്ടോമാറ്റിക്‌സംവിധാനം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു. ഉപയോക്താക്കള്‍ക്കു ഡിജിറ്റല്‍സംവിധാനങ്ങള്‍വഴി രേഖകള്‍ നല്‍കാനും പണമിടപാടുകള്‍ ട്രാക്ക് ചെയ്യാനും സൗകര്യമൊരുക്കണം എന്നതാണു മറ്റൊരു നിര്‍ദേശം.

Related posts

വെള്ളി പണയം വെച്ചാലുംസഹകരണബാങ്കില്‍നിന്നു വായ്പ കിട്ടും

Indian Cooperator

പലിശനിരക്ക്5.5 ശതമാനമാക്കിവര്‍ധിപ്പിച്ചു;വായ്പയെടുത്തവര്‍പ്രയാസത്തിലാകും

Indian Cooperator

നാല് അര്‍ബന്‍ ബാങ്കുകള്‍ക്കുകൂടി ഷെഡ്യൂള്‍ഡ് ബാങ്ക് പദവി

Indian Cooperator
error: Content is protected !!