Indian Cooperator

സഹകരണ വനിതാ ഫെഡിന്റെ സഖി പദ്ധതിയിലേക്ക് പരിശീലനം പൂര്‍ത്തിയാക്കി 37 പേര്‍ സര്‍ട്ടിഫിക്കറ്റ് നേടി

ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയ്ക്ക് ഇനി സഹകരണത്തിലെ ‘സഖിമാര്‍’ എത്തും. ഇതിനുള്ള ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. സംസ്ഥാനത്തെ വനിതാ സംഘങ്ങളുടെ ഫെഡറേഷനായ സഹകരണ വനിതാ ഫെഡും സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ‘നാഷണല്‍ ആയുഷ് മിഷന്‍ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന സഖി (സൂതികമിത്രം പദ്ധതി) പദ്ധതിയിലെ ആദ്യബാച്ചിന്റെ സര്‍ട്ടിഫിക്കറ് വിതരണം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനും വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആയുഷ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിട്ടുള്ള പരിശീലന പദ്ധതിയനുസരിച്ച് ‘നാഷണല്‍ ആയുഷ് മിഷന്‍ കേരളം ഗര്‍ഭകാല പരിചരണം, പ്രസവകാല പരിചരണം എന്നീ മേഖലയിലാണ് വനിതകള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കിയത്. അവര്‍ക്ക് തൊഴില്‍ അവസരം നല്‍കുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

മുന്‍കാലഘട്ടങ്ങളില്‍ ഗര്‍ഭകാലം പ്രസവാനന്തര ശുശ്രൂഷകള്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കിയിരുന്നു. ഗര്‍ഭ കാലഘട്ടങ്ങളില്‍ അവലംബിക്കേണ്ട ജീവിത രീതികള്‍, ഭക്ഷണക്രമം, വ്യായാമ മുറകള്‍ എന്നിവയില്‍ കുടുംബത്തിലെ മുതിര്‍ന്ന ആളുകള്‍ക്ക് തികഞ്ഞ ധാരണ ഉണ്ടായിരുന്നു. കൂടാതെ പ്രസവാനന്തരം കുട്ടിയുടെയും, അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്ന ആരോഗ്യ പരിപാലന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഇന്ന് ഇത്തരം ആരോഗ്യ പരിപാലന രീതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പരിപാലന രീതികള്‍ സ്വീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് ശാസ്ത്രീയ പരിശീലനം നേടിയവരുടെ അഭാവമാണ്. ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തിലെ രീതിയ്ക്ക് അനുസൃതമായി ഗര്‍ഭകാല, പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കുക എന്നതാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ലക്ഷ്യം. കൂടാതെ ഗര്‍ഭകാലത്തേയും പ്രസവാനന്തര കാലത്തേയും ബുദ്ധിമുട്ടുകള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് പരിഹരിക്കുന്നതിന് പ്രാപ്തരാക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട പ്രായപരിധി 20 വയസ്സ് മുതല്‍ 45 വയസ്സ് വരെയാണ്. സര്‍ക്കാര്‍ ധനസഹായത്തോടുകൂടി സൗജന്യമായിട്ടാണ് ഈ പരിശീലനം നല്‍കുന്നത്.

വനിതാ ഫെഡറേഷന്റെ അംഗ സംഘങ്ങളായ പ്രാഥമിക സംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെയാണ് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ചേര്‍ക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവരെ ആവശ്യാനുസരണം ജോലിയ്ക്ക് നിയോഗിക്കുക എന്നതാണ് വനിതാഫെഡിന്റെ ലക്ഷ്യം.വനിതാഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ നെല്ലിമൂട് വനിതാ സഹകരണ സംഘത്തില്‍ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ 37 വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രി വിതരണം ചെയ്തത്.

സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണാ മാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയാക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു വനിതാ ഫെഡ് പ്രസിഡന്റ് കെ. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒരുമാസത്തേക്ക് കൂടി നീട്ടി

Indian Cooperator

പ്രാഥമികസംഘങ്ങളില്‍നവീകരണവുംആധുനികവത്കരണവുംസംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍എന്‍.സി.ഡി.സി. വക ഗ്രാന്റ്

Indian Cooperator

സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി

Indian Cooperator
error: Content is protected !!