Indian Cooperator

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടമായ ഒമ്പതിന് ഏഴ് ജില്ലകളിലും രണ്ടാംഘട്ടമായി 11ന് ബാക്കി ജില്ലകളിലുമാണ് വോട്ടെടുപ്പ്. അതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായാണ് അവധിയും പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് 9ന് അവധി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് 11ന് അവധിയുള്ളത്. വോട്ടെടുപ്പ് ദിവസം അവധി നല്‍കുന്നതിന് സര്‍ക്കാരിന്റെ പൊതുഭരണവകുപ്പ് പൊതുനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറിന്റെ പ്രത്യേക ഉത്തരവ്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടിന്റെ പരിധിയില്‍ വരാത്തതും സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇതനുസരിച്ച് അവധി ബാധകമാകുക. കേരളാബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയ്ക്ക് അവധി ബാധകമാകില്ല.

Related posts

സഹകരണ പദ്ധതികള്‍ക്ക് ദിശാബോധം നല്‍കി ‘റൗണ്ട് ടേബിള്‍’ ചര്‍ച്ച

Indian Cooperator

സഹകരണ മേഖലയിലുള്ളവര്‍ വായിച്ചിരിക്കേണ്ട പുസ്തകം ‘ പാഠം, പഠനം, പ്രതിരോധം’- പ്രകാശനം 29ന്

Indian Cooperator

സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലുകളെ ചെറുക്കണം; സഹകാര്‍ ഭാരതിക്ക് ചില ലക്ഷ്യങ്ങളുണ്ട്

Indian Cooperator
error: Content is protected !!