Indian Cooperator

പുതിയധാരണാപത്രത്തിന് സര്‍ക്കാര്‍ അനുമതി; വായ്പതുകയുടെ പലിശ നിശ്ചയിച്ചിട്ടില്ല

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിന് പ്രാഥമിക സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി പുതിയ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കേരളാബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡറാക്കും. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി.

2018 ഫിബ്രവരി മുതലാണ് കെ.എസ്.ആര്‍.ടി.സി.യിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിന് പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ തുടങ്ങിയിത്.  2025 ജനുവരി പത്തിന് രൂപവത്കരിച്ച കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് പുതിയ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി പുതിയ ധാരാണപത്രത്തിന് ഡിസംബര്‍ രണ്ടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന്റെ സാമ്പത്തിക ബാധ്യതകളൊന്നും കേരളാബാങ്കിനുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് സ്വീകരിക്കുന്ന പണത്തിന്റെ മാനേജ്‌മെന്റ് നിര്‍വഹണം മാത്രമാണ് കേരളാബാങ്കിന്റെ ഉത്തരവാദിത്തം. കേരളാബാങ്കില്‍ നിക്ഷേപിക്കുന്ന ഫണ്ട്, കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന വിരമിച്ച ജീവനക്കാരുടെ പട്ടിക അനുസരിച്ച് പെന്‍ഷനായി വിതരണം ചെയ്യുകയാണ് കേരളാബാങ്കിന്റെ ചുമതല.

പ്രാഥമിക സഹകരണ ബാങ്കുകളിലൂടെയാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതിനായി കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരോട്  പ്രാഥമിക സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇങ്ങനെ തുടങ്ങിയ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുക പ്രാഥമിക ബാങ്കുകള്‍ക്ക് കേരളാബാങ്ക് നല്‍കും.

Related posts

വായ്പ വീട്ടുപടിക്കല്‍ എത്തിച്ചു കൊടുക്കുന്ന പദ്ധതിയുമായി കേരള ബാങ്ക്

Indian Cooperator

കയര്‍ മേഖലയിലേക്ക് വനിതാ സംരഭകര്‍; വിപണി ശക്തമാക്കാന്‍ ജില്ലകള്‍തോറും സ്റ്റാളുകള്‍ വരുന്നു

Indian Cooperator

എല്ലാ പഞ്ചായത്തിലും സഹകരണ ഫാമിലി ക്ലിനിക്ക് ; താലൂക്ക്തല സഹകരണാശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനം

Indian Cooperator
error: Content is protected !!