Indian Cooperator

ഭരണമാറ്റത്തിന് പിന്നാലെ സ്ഥലം മാറ്റം തുടങ്ങി; കോഴിക്കോടും പാലക്കാടും ജോയിന്റ് രജിസ്ട്രാര്‍ മാറി

സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ, സഹകരണ വകുപ്പില്‍ സ്ഥലംമാറ്റ നടപടികള്‍ തുടങ്ങി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മാറ്റം ലഭിച്ചുതുടങ്ങിയിട്ടുള്ളത്. നാലുപേരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങി.

പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ എം.ശ്രീഹരിയെ കേരളാബാങ്കിന്റെ കണ്‍കറന്റ് ഓഡിറ്ററായി മാറ്റി. കണ്ണൂര്‍, കാസര്‍ക്കോട് റീജിയണിലാണ് ചുമതല. കേരളാബാങ്കിന്റെ തിരുവനന്തപുരം റീജിയണിലെ കണ്‍കറന്റ് ഓഡിറ്ററായിരുന്ന കെ.ശശികുമാറിനെയാണ് പകരം പാലക്കാട് ജോയിന്റ് രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്.

കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ എന്‍.എം.ഷീജയെയും മാറ്റി. കേരളാബാങ്കിന്റെ ആലപ്പുഴ റീജിയണിന്റെ കണ്‍കറന്റ് ഓഡിറ്ററായാണ് മാറ്റിയത്. കണ്‍സ്യൂമര്‍ഫെഡിലെ കണ്‍കറന്റ് ഓഡിറ്ററായിരുന്ന എ.വി.ശശികുമാറാണ് പുതിയ കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍.

Related posts

ജെ.ഡി.സി. പരിശീലനം:സഹകരണജീവനക്കാരുടെട്യൂഷന്‍, പരീക്ഷാഫീസുകള്‍ഇനി സര്‍ക്കാര്‍ അടയ്ക്കും

Indian Cooperator

ജില്ലാബാങ്കുകളിലെ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്; നിയമിക്കാനുള്ള അധികാരം പിഎസ്.സി.ക്കുമുണ്ടെന്ന് ഹൈക്കോടതി

Indian Cooperator

വിരമിച്ച ജീവനക്കാരന് രണ്ടു മാസത്തിനകം പി.എഫ്. തുക നൽകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

Indian Cooperator
error: Content is protected !!