Indian Cooperator

ആധാര്‍കാര്‍ഡ്:  വിലാസം തെളിയിക്കാന്‍ സംസ്ഥാന ബാങ്കുകളുടെ പാസ്ബുക്കും മതി

പുതുതായി ആധാര്‍കാര്‍ഡ് എടുക്കാനോ നിലവിലുള്ള കാര്‍ഡ് പുതുക്കാനോ സംസ്ഥാന സഹകരണബാങ്കുകളുടെ പാസ്ബുക്കും വിലാസം തെളിയിക്കാനുള്ള രേഖയായി ഇനിമുതല്‍ സ്വീകരിക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( UIDAI )  2016 ലെ ആധാര്‍ നിയന്ത്രണനിയമത്തില്‍ ഇതുസംബന്ധിച്ച് ഭേദഗതി വരുത്തിയതോടെയാണു സംസ്ഥാനബാങ്കുകളുടെ പാസ്ബുക്കും വിലാസം തെളിയിക്കാനുള്ള രേഖയായി അംഗീകരിക്കപ്പെട്ടത്.

പൊതുമേഖലാബാങ്കുകളും സംസ്ഥാന സഹകരണബാങ്കുകളും നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകളും ( ഇവയില്‍ ബാങ്കിന്റെ മുദ്രയും അംഗീകാരവും രേഖപ്പെടുത്തിയിരിക്കണം ) പുതുതായി ആധാര്‍കാര്‍ഡ് എടുക്കുമ്പോഴോ പുതുക്കുമ്പോഴോ വിലാസം തെളിയിക്കാനുള്ള രേഖയായി സ്വീകരിക്കുമെന്നാണു ഭേദഗതിയില്‍ പറയുന്നത്. സാമ്പത്തികസേവനങ്ങള്‍ക്കും മറ്റുമായി കൂടുതലും സഹകരണസ്ഥാപനങ്ങളെ ആശ്രയിക്കുന്ന ഗ്രാമീണ-അര്‍ധനഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇതു ഗുണകരമാകുമെന്നാണു കരുതപ്പെടുന്നത്.

Related posts

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള ഇന്‍സെന്റീവ് കുടിശ്ശിക തീര്‍ത്ത് സംഘങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം

Indian Cooperator

ക്ഷേമപെന്‍ഷന്‍ വിതരണം:  നാലു മാസത്തെ ഇന്‍സെന്റീവായി27.3 കോടി രൂപ അനുവദിച്ചു

Indian Cooperator

നെല്ല് സംഭരണത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി

Indian Cooperator
error: Content is protected !!