Indian Cooperator

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയാണ് കടമെടുക്കുക. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 2000 കോടിരൂപയാണ് കടമെടുക്കുന്നത്. 9 ശതമാനം പലിശയാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്.

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കാണ് പ്രാഥമിക ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മാനേജറായി പ്രവര്‍ത്തിക്കുന്നത്. 2000 കോടിരൂപ വായ്പയായി ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മണ്ണാര്‍ക്കാട് സഹകരണ ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെയുണ്ടായിരുന്ന കണ്‍സോര്‍ഷ്യം അവസാനിപ്പിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2025 നവംബര്‍ 29മുതല്‍ 2025 ഡിസംബര്‍ 11വരെയുള്ള കാലയളവില്‍ 1881.40 കോടി ഈ കണ്‍സോര്‍ഷ്യം വായ്പയായി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 2000 കോടി കണ്ടെത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയുമായി പുതിയ വായ്പാ കരാര്‍ ഒപ്പിടാനും കണ്‍സോര്‍ഷ്യം മാനേജര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Related posts

ഒരു സഹകരണബാങ്ക്മറ്റൊരു സംഘത്തിനു നല്‍കുന്നനിക്ഷേപപ്പലിശയ്ക്ക്ടി.ഡി.എസ്. ബാധകമല്ല- ബോംബെ ഹൈക്കോടതി

Indian Cooperator

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചുകൊണ്ട് സപ്ലൈകോ ഉടന്‍ ഉത്തരവിറക്കും

Indian Cooperator

സഹകരണത്തിന് പ്ലം നിറത്തില്‍ ഐ.സി.എ. മുദ്രചാര്‍ത്തിയുള്ള പതാക ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

Indian Cooperator
error: Content is protected !!