Indian Cooperator

ഉടമകളെ കണ്ടെത്താന്‍ റിസര്‍വാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ക്യാമ്പുകളുമായി ബാങ്കുകള്‍

ഉടമകളെത്താതെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത് കോടികള്‍. ഇടപാടുകള്‍ മുടങ്ങിയ അക്കൗണ്ടില്‍ പിന്‍വലിക്കാതെ കിടക്കുന്ന പണത്തിന്റെ അവകാശികളെ കണ്ടെത്താന്‍ ബാങ്കുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക് അനുസരിച്ച് എറണാകുളം ജില്ലയില്‍ 307 കോടിരൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത്.

ഇത്തരം നിക്ഷേപത്തിന്റെ ഉടമകളെ കണ്ടെത്താന്‍  കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റും (DFS) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) സംയുക്തമായി നടപ്പിലാക്കുന്ന ‘ആപ്കി പുഞ്ചി ആപ്ക അധികാര്‍ (നിങ്ങളുടെ പണം നിങ്ങളുടെ അവകാശം)  എന്ന ദേശീയ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളത്ത് അവകാശികളില്ലാത്ത സാമ്പത്തിക ആസ്തികള്‍ (Unclaimed Financial Assets) വീണ്ടെടുക്കുന്നതിനായുള്ള ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ഇന്‍ഫന്റ് ജീസസ് പാരിഷ് ഹാളിലായിരുന്നു ക്യാമ്പ് നടന്നത്.

 എസ്.എല്‍.ബി.സി (SLBC) നല്‍കിയ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ അവകാശികളില്ലാത്ത ഏറ്റവും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഏകദേശം 11.93 ലക്ഷം അക്കൗണ്ടുകളിലായാണ് 307 കോടിയോളം രൂപ അവകാശികളില്ലാതെ കിടക്കുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക ആസ്തികള്‍ അവയുടെ യഥാര്‍ത്ഥ ഉടമകളിലേക്കോ നിയമപരമായ അനന്തരാവകാശികളിലേക്കോ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.

പൊതുജനങ്ങളെ സഹായിക്കുന്നതിനായി വിവിധ ബാങ്കുകളും എല്‍.ഐ.സിയും വേദിയില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. നാനൂറോളം ആളുകള്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ആസ്തികള്‍ ക്ലെയിം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി പ്രത്യേക ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു. തങ്ങളുടെയോ മരണപ്പെട്ട ബന്ധുക്കളുടെയോ പേരില്‍ ലഭിക്കാനുള്ള സാമ്പത്തിക ആസ്തികളെക്കുറിച്ച് അന്വേഷിക്കാനും അവ ക്ലെയിം ചെയ്യാനും ബാങ്കുകളെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

Related posts

എസ്.ബി.ഐ.യുടെ ഓഹരികളില്‍ 466 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമെന്ന് കണക്ക് കൂട്ടല്‍

Indian Cooperator

പണയ സ്വര്‍ണം മറ്റൊരിടത്ത് പണയംവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും

Indian Cooperator

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച അര്‍ബന്‍ബാങ്കിന് 16.3 ലക്ഷം രൂപ പിഴ

Indian Cooperator
error: Content is protected !!