Indian Cooperator

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

ഹകരണ മേഖലയില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരനുള്ള നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകളില്‍ മാത്രം അക്കൗണ്ട് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ സഹകരണ മന്ത്രാലയത്തില്‍ നടക്കുകയാണ്. ഈ പരിഷ്‌കാരം കൊണ്ടുവരുന്നതിനോട് റിസര്‍വ് ബാങ്കും അനുകൂല നിലപാടാണെന്നാണ് സൂചന.

സഹകരണ ബാങ്കുകളില്‍ ചെലവുകുറഞ്ഞ നിക്ഷേപം കുറയുന്നുവെന്നത് വലിയ പ്രശ്‌നമായി നാബാര്‍ഡും റിസര്‍വ് ബാങ്കുമെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്. കറന്റ്-സേവിങ്‌സ് അക്കൗണ്ടുകളിലേക്ക് നിക്ഷേപം (കാസാനിക്ഷേപം) എത്തുന്നതില്ലെന്നതാണ് ഇതിന്റെ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലെ വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് കേരളാബാങ്കിന്റെ കാസാനിക്ഷപം വളരെ കുറവാണ്. സഹകരണ സംഘങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയാല്‍ കാസാ നിക്ഷേപം കൂട്ടാനാകുമെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞദിവസം രാജസ്ഥാനിലെ ഉദയ്പൂരില്‍ കേന്ദ്രസഹകരണ മന്ത്രാലയം ഒരുശില്‍പശാല സംഘടിപ്പിച്ചിരുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിര്‍ന്ന പ്രതിനിധികള്‍ , സഹകരണ സംഘങ്ങളുടെ സെക്രട്ടറിമാര്‍ , രജിസ്ട്രാര്‍മാര്‍ , സഹകരണ മേഖലയിലെ പ്രധാന പങ്കാളികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഇത്. അതില്‍ കേന്ദ്രസഹകരണ മന്ത്രാലയം സെക്രട്ടറി ഡോ . ആശിഷ് കുമാര്‍ ഭൂട്ടാനി പുതിയ പരിഷ്‌കാരത്തെക്കുറിച്ചുള്ള പ്രാഥമിക വിശദീകരണം നല്‍കിയിരുന്നു.

സ്വയം സഹായ സംഘങ്ങളെ സഹകരണ സ്ഥാപനങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തുക, കുറഞ്ഞ ചെലവിലുള്ള കറന്റ് , സേവിംഗ്‌സ് അക്കൗണ്ട് ഫണ്ട് സ്വരൂപിക്കുക, വടക്കുകിഴക്കന്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട സാഹചര്യങ്ങള്‍, നിര്‍ദ്ദിഷ്ട സഹകരണ സര്‍വകലാശാലയെ ഉപയോഗപ്പെടുത്തി ഓരോ സംസ്ഥാനത്തെയും സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, മുസ്സൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ( എല്‍ബിഎസ്എന്‍എഎ ) യുമായി സഹകരിച്ചുള്ള പരിശീലന പരിപാടികള്‍ എന്നിവയെല്ലാണ് പുതിയ ലക്ഷ്യങ്ങളാണ് സഹകരണ മന്ത്രാലയം ഉദ്ദേശിക്കുന്നതെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ഇതിനൊപ്പം, ഇ – കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ , മൂല്യ ശൃംഖല വികസനം തുടങ്ങിയ സംരംഭങ്ങളിലൂടെ സഹകരണ മേഖലയുടെ സാമ്പത്തിക സംഭാവന മൂന്നിരട്ടിയാക്കുക എന്ന കാഴ്ചപ്പാടും അദ്ദേഹം ആവര്‍ത്തിച്ചു.

സഹകരണ സംഘങ്ങള്‍ക്ക് സഹകരണ ബാങ്കുകളില്‍ മാത്രം അക്കൗണ്ട് എന്നത് കേരളത്തിലും നിലവിലുള്ള നിര്‍ദ്ദേശമാണ്. എന്നാല്‍, പ്രായോഗികമായി ഇത് നടപ്പാക്കാന്‍ കഴിയാറില്ല. ഈ നിര്‍ദ്ദേശം മറ്റ് സംസ്ഥാനങ്ങളെയൊന്നും കാര്യമായി ബാധിക്കില്ല. കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും മികച്ച രീതിയിലുള്ള ബാങ്കിങ് സേവനങ്ങള്‍ അവയിലെ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇതിലേറെയും വാണിജ്യബാങ്കുകളുടെ സഹായത്തോടെയാണ്. അതെല്ലാം നിലച്ചുപോകുന്ന സ്ഥിതിയുണ്ടായാല്‍ കേരളത്തിലെ സഹകരണ മേഖലയില്‍ വലിയ തിരിച്ചടിയായിരിക്കും ഉണ്ടാകുക.

Related posts

നീലഗിരി സഹകരണ സംഘം വഴി ഊട്ടിഉരുളക്കിഴങ്ങ് ശ്രീലങ്കയിലേക്ക്

Indian Cooperator

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

Indian Cooperator

ശമ്പളക്കുടിശ്ശികയും ഗ്വാറ്റ്വിറ്റിയും ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

Indian Cooperator
error: Content is protected !!