Indian Cooperator

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുങ്ങുന്നു; എല്ലാം ഇനി വിരല്‍ത്തുമ്പിലറിയാം

ഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള സഹകരണ വകുപ്പിന്റെ പുതിയ പദ്ധതിയായ ‘അങ്ങാടി ആപ്പ്’ ഒരുങ്ങുന്നു. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അങ്ങാടി ആപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. പത്തുലക്ഷം രൂപയാണ് അനുവദിച്ചത്.

സഹകരണ മേഖലയിലെ ഉല്‍പാദകരായ സഹകരണ സംഘങ്ങളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുക എന്നതാണ് അങ്ങാടി ആപ്പിന്റെ ലക്ഷ്യം എന്നാണ് സഹകരണ വകുപ്പ് വിശദീകരിക്കുന്നത്. കോഓപ് കേരള ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ വിവരങ്ങള്‍, വിലകള്‍, വില്‍പന കേന്ദ്രങ്ങള്‍ എന്നീവിവരങ്ങളെല്ലാം അങ്ങാടി ആപ്പില്‍ ഉള്‍പ്പെടുത്തും.

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഗുണമേന്മ ഉറപ്പാക്കി കോഓപ് കേരള മുദ്ര നല്‍കാന്‍ സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. ഇങ്ങനെ കോഓപ് കേരള സര്‍ട്ടിഫിക്കേഷനോടെ പുറത്തിറങ്ങുന്ന ഉല്‍പന്നങ്ങളില്‍ ഹോളോഗ്രാം മുദ്രപതിപ്പിക്കാനുള്ള നടപടിയും വകുപ്പ് തുടങ്ങിയിട്ടുണ്ട്. അഞ്ഞൂറോളം ഉല്‍പന്നങ്ങളാണ് സഹകരണ മേഖലയിലുള്ളത്. ഇവയുടെ വിതരണ ശൃംഖലയുണ്ടാക്കാനാണ് കോഓപ് മാര്‍ട്ട് പദ്ധതി തുടങ്ങിയത്. എല്ലാ ജില്ലകളിലും കോഓപ് മാര്‍ട്ടുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, എന്തൊക്കെ ഉല്‍പന്നങ്ങളാണ് സഹകരണ സംഘങ്ങളുടേതായിട്ടുള്ളതെന്നതിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുകയാണ് അങ്ങാടി ആപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഈ മൊബൈല്‍ ആപ്പിലൂടെ ഉല്‍പന്നങ്ങള്‍, അവ ഉല്‍പാദിപ്പിക്കുന്ന സംഘങ്ങള്‍, ലഭ്യമാകുന്ന സ്ഥലം എന്നിവയെല്ലാം പൊതുജനങ്ങള്‍ക്ക് അറിയാനാകും. ഇതിനൊപ്പം, ഓണ്‍ലൈനായി തന്നെ വാങ്ങുന്നിതിനുള്ള ക്രമീകരണവും ഉണ്ടാക്കുന്നുണ്ട്. ഓണ്‍ലൈനായി പണമടച്ചാല്‍ സംഘങ്ങള്‍ കൊറിയറായി വീട്ടില്‍ സാധനങ്ങളെത്തിക്കും. ഇത്തരത്തില്‍ സഹകരണ ഉല്‍പന്നങ്ങളെ സഹകരണ ഇ-കൊമേഴ്‌സ് രീതിയിലേക്ക് കൊണ്ടുവരികയാണ് ഈ പദ്ധതിയലൂടെ ഉദ്ദേശിക്കുന്നത്. സഹകരണ സംഘങ്ങളുടെ ഉല്‍പാദനം, വിപണനം, കയറ്റുമതി എന്നി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഇതിന് പണം അനുവദിച്ചിട്ടുള്ളത്.

Related posts

487 പേര്‍ക്ക് മരണാനന്തര സഹായം; 2871 പേര്‍ക്ക് ചികിത്സാസഹായം

Indian Cooperator

കുടിശ്ശികവായ്പയ്ക്ക് റിസര്‍വ് വെക്കുന്നതിനുള്ള ഇളവ് തുടരാന്‍ തീരുമാനം; സര്‍ക്കുലര്‍ ഇറങ്ങി

Indian Cooperator

തൃശൂര്‍ അര്‍ബന്‍ ബാങ്ക് ഭരണസമിതിയെ ആര്‍.ബി.ഐ. അയോഗ്യരാക്കി

Indian Cooperator
error: Content is protected !!