Indian Cooperator

സഹകരണ ജീവനക്കാര്‍ക്ക് 11 ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍

സഹകരണ പരീക്ഷാബോര്‍ഡ് നടത്തിയ പ്രമോഷന്‍ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതില്‍ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ഇടെപടല്‍ ഫലം കണ്ടു. പരീക്ഷ പാസായ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനുള്ള അടിയന്തര നടപടി സഹകരണ പരീക്ഷ ബോര്‍ഡ് സ്വീകരിച്ചു. എല്ലാജില്ലകളിലും വിതരണം വേഗത്തിലാക്കുമെന്ന ഉറപ്പും ബോര്‍ഡ് നല്‍കിയിട്ടുണ്ട്.

പ്രോമഷന്‍ പരീക്ഷ കഴിഞ്ഞ് ഫലം വന്നിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് ജീവനക്കാരുടെ സ്ഥാനക്കയറ്റം വൈകിപ്പിക്കുന്നുവെന്ന പ്രശ്‌നമാണ് എംപ്ലോയീസ് യൂണിയന്‍ ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച് വിശദമായ കത്താണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ പരീക്ഷാബോര്‍ഡ് ചെയര്‍മാന് നല്‍കിയത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ട് മാത്രം യോഗ്യരായ നിരവധി ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റവും അതുവഴിയുള്ള സാമ്പത്തിക ആ നുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് ചെയര്‍മാന് നല്‍കിയ കത്തില്‍ എന്‍.കെ.രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ ഒഴിവുകള്‍ നിലവിലുണ്ടായിട്ടും, സീനിയോറിറ്റി ഉണ്ടായിട്ടും, സാങ്കേതികമായ ഈ തടസ്സം കാരണം ജീവനക്കാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു. സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ ഈ കാലതാമസം ജീവനക്കാരില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

അര്‍ഹമായ സ്ഥാനക്കയറ്റവും സാമ്പത്തിക ആനുകൂല്യവും നിഷേധിക്കുന്ന സ്ഥിതി ജീവനക്കാര്‍ക്ക് മനോവിഷമത്തിനും കാരണമായിട്ടുണ്ട്. അതിനാല്‍, ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച്, പ്രമോഷന്‍ ടെസ്റ്റ് വിജയിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും എത്രയും വേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതാണ് ബോര്‍ഡ് അംഗീകരിച്ച് ഉടനടി നടപടി സ്വീകരിച്ചത്.

Related posts

കാന്താരി മോരും ബനാന ബര്‍ഫിയുമടക്കം അഞ്ച് പുതിയ ഉല്‍പന്നങ്ങളുമായി മില്‍മ

Indian Cooperator

പെസഹാവ്യാഴം സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

Indian Cooperator

കേരളബാങ്കിന് പുതിയ ഭരണസമിതി; ഇടതുപക്ഷത്തിന് പൂര്‍ണവിജയം

Indian Cooperator
error: Content is protected !!