Indian Cooperator

ധനസഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; പരിശോധിച്ചത് മോണിറ്ററിങ് കമ്മിറ്റി

കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതാദ്യമായാണ് സഹകരണബാങ്കുകള്‍ക്കായി ഇത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുന്നത്.

കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം- 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളില്‍ നിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് ശുപാര്‍ശ ചെയ്ത് സഹകരണസംഘം രജിസ്ട്രാര്‍ ആഫീസില്‍ ലഭിച്ച 93 അപേക്ഷകളില്‍ സംസ്ഥാന തല മോണിറ്ററിംഗ് സെല്‍ യോഗം തിരഞ്ഞെടുത്തതാണ് ഈ സംഘങ്ങള്‍.

സ്‌കീമിലെ വ്യവസ്ഥ പ്രകാരമുള്ള സ്‌കോര്‍ നേടിയയാണ് 12 സംഘങ്ങള്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇവര്‍ തയാറാക്കി സമപ്പിക്കുന്ന പുനരുദ്ധാരണ പദ്ധതി പരിശോധിച്ചാണ് തുകനല്‍കുക. ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക. ആദ്യഘട്ടമായി 10 കോടിരൂപയുടെ ധനസഹായം വരെ കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം പ്രകാരം ബാങ്കുകള്‍ക്ക് ലഭ്യമാവും.

പ്രതിസന്ധി നിമിത്തം ദുര്‍ബലമായതോ സുഷുപ്താവസ്ഥയിലായതോ (dormant) ആയ സംഘങ്ങള്‍ പുനരുദ്ധരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകള്‍ തുടര്‍ന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

ഇതിനുപുറമെ നിക്ഷേപം തിരികെ കൊടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണസംഘങ്ങളെ സഹായിക്കുന്നതായുള്ള പദ്ധതിയും സഹകരണ വകുപ്പ് തയാറാക്കിയതായി മന്ത്രി പറഞ്ഞു. സംഘങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍ നിന്നും വായ്പയായി അനുവദിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

Related posts

റോയ് എബ്രഹാം കേരള ബാങ്ക്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ചുമതലയേറ്റു

Indian Cooperator

സഹകരണ സംഘങ്ങളുടെ ഫഌയിഡ് റിസോഴ്‌സസ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി

Indian Cooperator

ഡ്യൂട്ടിസമയം എല്ലാവകുപ്പുകളിലും അടിയന്തരമായി നടപ്പാക്കണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ്; പുതിയ നിയമനങ്ങള്‍ക്കും നിയന്ത്രണം

Indian Cooperator
error: Content is protected !!