സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് അനുസൃതമായി സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ക്ഷാമബത്ത അനുവദിക്കുന്നതാണ് 2011 മുതല്‍ സ്വീകരിക്കുന്നരീതി. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഫിബ്രവരി നാലിന് ക്ഷാമബത്ത മൂന്നുശതമാനം കൂട്ടി. ഇതിന് പിന്നാലെ, ഫിബ്രവരി 13ന് സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തുന്നതിനുള്ള കത്ത് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
ഇതനുസരിച്ച് പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 103 ശതമാനം ആയിരുന്നത് ആറുശതമാനം കൂട്ടി 109 ശതമാനമാക്കി. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 195 ശതമാനം എന്നത് ഒമ്പതുശതമാനം വര്‍ദ്ധിപ്പിച്ചു 204 ശതമാനമാക്കി. രണ്ടുശമ്പള പരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ ക്ഷാമബത്ത 313 ശതമാനം എന്നത് 12 ശതമാനം കൂട്ടി 325 ശതമാനമാക്കി.
ഒരു ശമ്പളപരിഷ്‌കരണവും നടപ്പാക്കാത്ത സംഘങ്ങളില്‍ നിലവിലെ 412 ശതമാനം ക്ഷാമബത്ത 15 ശതമാനം വര്‍ദ്ധിപ്പിച്ച് 427 ശതമാനമാക്കി. 2023 ജൂലൈ ഒന്നുമുതല്‍ ക്ഷാമബത്ത വര്‍ദ്ധനവിന് പ്രാബല്യമുണ്ടാകും.
