Indian Cooperator

പുനരുദ്ധാരണ നിധിയിലേക്കുള്ള ഫണ്ട് കേരളാബാങ്കിലെ രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ അനുമതി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സഹകരണ സംഘങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീമിലേക്ക് പണം മാറ്റുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. കേരളാബാങ്കിലെ സഹകരണ സംഘം രജിസ്ട്രാറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണമാണ് മാറ്റേണ്ടത്. കേരളാബാങ്കില്‍ സംഘങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള റിസര്‍വ് ഫണ്ട്, അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് സ്റ്റെബിലൈസേഷന്‍ ഫണ്ട് എന്നിവയില്‍നിന്നാണ് മാറ്റേണ്ടത്.

100 കോടിരൂപമാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ സഹകരണ സംഘം രജിസ്ടാര്‍ക്ക് അനുമതി നല്‍കി ഉത്തരവിറിക്കയിട്ടുള്ളത്. സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം അനുസരിച്ച് വിവിധ ജില്ലകളില്‍നിന്നായി സംസ്ഥാന ഉന്നതതല കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ള സംഘങ്ങള്‍ക്ക് ഈ ഫണ്ടില്‍നിന്ന് പണം അനുവദിക്കുന്നതിനാണിതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളബാങ്കില്‍ സംഘങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള റിസര്‍വ് ഫണ്ട്, അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് സ്റ്റെബിലൈസേഷന്‍ ഫണ്ട് എന്നിവയില്‍നിന്ന് സഹകരണ സംഘം രജിസ്ട്രാറുടെ പേരില്‍ കേരള സംസ്ഥാന സഹകരണ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് 100 കോടിരൂപ വകമാറ്റുത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും ഉത്തരവില്‍ പറയുന്നു.

റിസര്‍വ് ഫണ്ട്, അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് സ്റ്റെബിലൈസേഷന്‍ ഫണ്ട് എന്നിവയുടെ 50 ശതമാനം തുക സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീമിലേക്ക് മാറ്റുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനൊപ്പം സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്രാന്റും ഉള്‍പ്പെടുത്തും. സഹകരണ സംഘങ്ങളുടെ അപേക്ഷ പരിശോധിച്ച് അവയ്ക്ക് പുനരുദ്ധാരണ നിധിയില്‍നിന്ന് പണം അനുവദിക്കുന്നതിന് സംസ്ഥാനതലത്തില്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സമിതി നിര്‍ദ്ദേശിക്കുന്ന സംഘങ്ങള്‍ക്ക് പണം നല്‍കാന്‍ ഫണ്ട് മാറ്റേണ്ടതുണ്ടെന്ന് കാണിച്ച്  ജനുവരി 12ന് ഇതിനായി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തവിറക്കിയിട്ടുള്ളത്. ഈ തുകയില്‍ നിന്ന് ഉന്നതതല കമ്മിറ്റി നിര്‍ദ്ദേശിക്കുന്നസംഘങ്ങള്‍ക്ക് പണം അനുവദിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.

Related posts

സഹകരണ ജീവനക്കാര്‍ക്ക് 11 ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍

Indian Cooperator

ഭരണമാറ്റത്തിന് പിന്നാലെ സ്ഥലം മാറ്റം തുടങ്ങി; കോഴിക്കോടും പാലക്കാടും ജോയിന്റ് രജിസ്ട്രാര്‍ മാറി

Indian Cooperator

എല്ലാ ക്ലാസിലെയും സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക്1 : 2 അനുപാതത്തില്‍ പ്രമോഷന്‍;പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് പ്രമോഷന്‍പോസ്റ്റ്

Indian Cooperator
error: Content is protected !!