Indian Cooperator

സഹകരണ പരീക്ഷാബോര്‍ഡ് 69 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി

സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് രജത ജൂബിലി ആഘോഷം ഉദ്്ഘാടനത്തിന്റെ ഭാഗമായി 57 ജൂനിയര്‍ കഌര്‍ക്ക് തസ്തികളിലേക്കും 12 അസിസ്റ്റന്റ് സെക്രട്ടറി തസ്തികളിലേക്കും നിയമന ശുപാര്‍ശ (advice memo ) നല്‍കി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ് നടത്തിയ ശേഷമാണ് നിയമന ശുപാര്‍ശ നല്‍കിയത്.

ഒന്നില്‍ കൂടുതല്‍ ബാങ്കുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും അവര്‍ക്ക് ഇഷ്ടപ്പെട്ട ബാങ്ക് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയും ബാക്കി ബാങ്കുകളില്‍ അവര്‍ ജോലിക്ക് ചേരുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയുമാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഡോ. റജില്‍ എം.സി. നിയമന ശുപാര്‍ശ വിതരണം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ എസ്.യു. രാജീവ് അധ്യക്ഷനായി.

Related posts

സഹകരണ ക്ഷേമബോര്‍ഡിന്റെവിദ്യാഭ്യാസ /  കലോത്സവ / സ്‌പോര്‍ട്ട്‌സ്കാഷവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനുംജൂലായ് 31 വരെ അപേക്ഷിക്കാം

Indian Cooperator

ടി. മഹ്‌റൂഫ് തട്ടാഞ്ചേരി താമരശ്ശേരി പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട്

Indian Cooperator

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

Indian Cooperator