Indian Cooperator

ജനപക്ഷഭരണം തുടരണംഎന്ന സന്ദേശവുമായികനല്‍ കലാജാഥപ്രയാണമാരംഭിച്ചു

ജനപക്ഷഭരണം തുടരണമെന്ന സന്ദേശമുയര്‍ത്തി കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) കോഴിക്കോട് ജില്ലാക്കമ്മിറ്റിയുടെ സാംസ്‌കാരികവേദിയായ കോ-ഓപറേറ്റീവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ( സി.സി.എഫ് ) ആഭിമുഖ്യത്തിലുള്ള കനല്‍ കലാജാഥ ബുധനാഴ്ച പ്രയാണമാരംഭിച്ചു. സിനിമാനടി ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.സി.ഇ.യു. ജില്ലാപ്രസിഡന്റ് ഇ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ്ഫണ്ട് വി. ഗിരീഷ് കുമാര്‍ ഏറ്റുവാങ്ങി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി. നാസര്‍, പ്രമോദ് ദശരഥ്, എ.വി. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.സി.ഇ.യു. ജില്ലാ സെക്രട്ടറി എം.കെ. ശശി സ്വാഗതവും എം.കെ. ബിജു നന്ദിയും പറഞ്ഞു.

കനലില്‍ ഊതിക്കാച്ചി കേരളത്തിനു നല്‍കിയ പൊന്‍തിളക്കം അണയാതിരിക്കാന്‍ ജനത ഒന്നാകെ കാവലാളാവുക എന്ന സന്ദേശമാണു ‘ കനലിന്റെ കാവലാകാം ‘ നാടകം അനാവരണം ചെയ്യുന്നത്. നാടകകൃത്ത് പ്രമോദ് ദശരഥാണു രചന. സംവിധാനം ഷനിത് മാധവിക. സിനിമാനടി ഉഷാ ചന്ദ്രബാബു, പ്രമോദ് ദശരഥ്, ധീരജ് പുതിയനിരത്ത്, ബിജു രാജഗിരി, നിഷാന്ത് കണ്ണാടിക്കല്‍, സുമന കോട്ടൂര്‍, കാവ്യ സുരേഷ്, പാര്‍വണ ഷാജി, ബാബു വേങ്ങേരി എന്നിവരാണ് അഭിനേതാക്കള്‍. രാജീവ് വള്ളില്‍ കോ-ഓര്‍ഡിനേറ്ററും പ്രവീണ്‍ പി. വേങ്ങേരി മാനേജരുമാണ്.

വ്യാഴാഴ്ച കനല്‍ കലാജാഥ ഫറോക്ക്, കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിക്കും. വെള്ളിയാഴ്ച കക്കോടി, ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിലും ശനിയാഴ്ച പയ്യോളി, വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കും.


Related posts

വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ സഹകരണ വകുപ്പ്; പുതുതായി ഏഴ് വാഹനങ്ങള്‍ നല്‍കി

Indian Cooperator

ആറാം വാര്‍ഷികം ആഘോഷിച്ച് കേരള ബാങ്ക്; ആറാണ്ടില്‍ നേട്ടങ്ങളേറെ

Indian Cooperator

മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും നടത്തി കെ.സി.ഇ. യു

Indian Cooperator
error: Content is protected !!