Indian Cooperator

കെ.സി.ഇ.യു. സംസ്ഥാന സമ്മേളനം തുടങ്ങി; ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

രാജിReporter

കോഴിക്കോട് : സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. പ്രതിനിധി സമ്മേളനം നടക്കുന്ന സ: വി വിനോദ് നഗറില്‍ കെ.സി.ഇ.യു. സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ പതാക ഉയര്‍ത്തി. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ശ്രമമാണ് സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതല്‍ യു.ഡി.എഫ്. നടത്തുന്നതെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷത മാനിച്ചു കൊണ്ടാണ് വന്ദേമാതരം ആദ്യ വരികള്‍ മാത്രം ചൊല്ലിയാല്‍ മതി എന്ന തീരുമാനം എടുത്തത്. എന്നാല്‍ ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കുകയാണ്. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താന്‍ ഉള്ള തീരുമാനം വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെയും അതിന്റെ വിശ്വാസ്യതയെയും തകര്‍ക്കുന്ന ഒന്നാണ്. ഇതിനെതിരെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശക്തമായ നിലപാടാണ് എടുത്തത്. എന്നാല്‍ കോണ്‍ഗ്രസ്സും ലീഗും ഈ വിഷയത്തില്‍ മൗനം പാലിക്കുന്ന നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫിന്റെ മൃദു ഹിന്ദുത്വ നിലപാടിനെ തിരുത്തിച്ചേ മതിയാവൂ എന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ദിരാ ഗ്യാരന്റിയിലൂടെ വനിതകള്‍ക്ക് സൗജന്യയാത്ര ലഭ്യമാവുന്നതിനെ അനുകൂലിക്കുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ സംരക്ഷണം ഉറപ്പാക്കാന്‍ യു.ഡി.എഫ്. ശ്രമിക്കുന്നില്ല. ഓരോ ദിവസത്തെയും നഷ്ട്ടം അന്നന്നു നികത്തും എന്നായിരുന്നു വാക്ക് എന്നാല്‍ അത് പാലിക്കപ്പെടുന്നില്ല. കെ.എസ്.ആര്‍.ടി.സി., വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവ സ്വകാര്യവത്കരിക്കുന്ന നയമാണ് യു.ഡി.എഫിന്റെ ധവളപത്രത്തിലൂടെ വ്യക്തമായത്. സഹകരണ മേഖലയിലും ഈ കൈകടത്തല്‍ ഉണ്ടായേക്കും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കെ.സി.ഇ.യു. സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ അധ്യക്ഷയായ ചടങ്ങില്‍ എം. മെഹബൂബ് സ്വാഗതം പറഞ്ഞു. വൈകീട്ട് 5 മണിക്ക് കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പൊതു സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും.

Related posts

ജെ.ഡി.സി. കോഴ്‌സിന് മെയ് 30 വരെ അപേക്ഷിക്കാം

Indian Cooperator

ജനപക്ഷഭരണം തുടരണംഎന്ന സന്ദേശവുമായികനല്‍ കലാജാഥപ്രയാണമാരംഭിച്ചു

Indian Cooperator

കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയത്തെശക്തമായി ചെറുക്കണം – കടകംപള്ളി സുരേന്ദ്രന്‍

Indian Cooperator
error: Content is protected !!