Indian Cooperator

മാനേജ്‌മെന്റ്  ഡവലപ്‌മെന്റില്‍ ത്രിദിന പരിശീലനം

അംഗീകൃത സഹകരണപരിശീലന കേന്ദ്രമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ദ ബെസ്റ്റ് ( KIMB ) പ്രാഥമിക സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ഭരണസമിതിയംഗങ്ങള്‍ക്കും ചീഫ് എക്‌സിക്യുട്ടീവുമാര്‍ക്കും മാനേജ്‌മെന്റ് ഡവലപ്‌മെന്റില്‍ മൂന്നു ദിവസത്തെ പരിശീലനം നല്‍കുന്നു. 2026 ഏപ്രില്‍ 21,22,23 തീയതികളില്‍ ഇടുക്കി വാഗമണ്ണിലെ മാസ്‌കോ ഹില്‍ റിസോര്‍ട്ടിലാണു പരിശീലനം.

കേരളത്തിലെ സഹകരണമേഖല നേരിടുന്ന വെല്ലുവിളികള്‍, സഹകരണനിയമവും ചട്ടങ്ങളും, ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ഉത്തരവാദിത്വവും ചുമതലകളും, ഫണ്ട് മാനേജ്‌മെന്റ്, റിക്കവറി മാനേജ്‌മെന്റ്, ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുണ്ടാവും. താത്പര്യമുള്ളവര്‍ ഏപ്രില്‍ പതിനേഴിനകം പേര് രജിസ്റ്റര്‍ ചെയ്യണം. 8000 രൂപയാണു പരിശീലനഫീസ്. ഉണര്‍വ് കോ-ഓപറേറ്റീവ് കണ്‍സള്‍ട്ടന്‍സി ആന്റ് സര്‍വീസ് സൊസൈറ്റിയാണു പരിശീലനപരിപാടി ഏകോപിപ്പിക്കുന്നത്. ഫോണ്‍: 9847719611, 9074384629.

Related posts

മാതൃകാ ഐ.ടി പോളിസി പ്രകാശനവും വര്‍ക്ക് ഷോപ്പും നടത്തി കെ.സി.ഇ. യു

Indian Cooperator

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

Indian Cooperator

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്തയിൽ വർധനവ്

Indian Cooperator
error: Content is protected !!